
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജൻ, അടുത്തിടെ പുറത്തിറങ്ങിയ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലും അനശ്വര കൃഷ്ണ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു, ഈ ഗാനത്തില്‍ നിവിന്‍ പോളിയുടെ കഥാപാത്രമായ ആലാപറമ്പിൽ ഗോപി ധ്യാന്‍ ശ്രീനിവാസന്റെ കഥാപാത്രമായ മൽഘോഷ് കെ പിക്കൊപ്പം അനശ്വര രാജന്റെ കൃഷ്ണ എന്ന കഥാപാത്രത്തിന് പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇതുപോലെ യഥാര്‍ത്ഥ ജീവിതത്തില്‍ ആരെങ്കിലും അനശ്വര രാജന്റെ പിന്നാലെ നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് അനശ്വര രാജൻ പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്, ആ പാട്ടിലെ പോലെ തന്നെ ഒരാള്‍ യഥാര്‍ത്ഥത്തില്‍ തന്റെ പിന്നാലെ നടന്നിട്ടുണ്ട്. ഇപ്പോഴൊന്നുമല്ല, സ്കൂളില്‍ പഠിക്കുന്ന കാലത്താണ് അങ്ങനെ ഒരു അനുഭവം തനിക്ക് ഉണ്ടായത് . അയാള്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു, എവിടെയാണ് എന്നതിനെക്കുറിച്ചൊന്നും തനിക്ക് അറിയില്ല. ചിലപ്പോള്‍ എവിടെയെങ്കിലും അയാൾ ജീവിക്കുന്നുണ്ടാകാം എന്നാണ് നടി പറയുന്നു

പൃഥ്വിരാജിനെക്കുറിച്ച് പറയുമ്പോള്‍ പ്രൊഫഷണലിസമാണ് തനിക്ക് മനസില്‍ വരികയെന്നും ധ്യാനിന് ഭയങ്കര ഹ്യൂമര്‍ സെന്‍സ് ആണെന്നും അനശ്വര രാജന് പറയുന്നു. അനശ്വര രാജന്റേതായി ഒടുവിൽ മലയാളത്തിൽ പുറത്തിറങ്ങിയ സിനിമ ഗുരുവായൂര്‍ അമ്പല നടയില്‍ ആണ്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.











