ഡിലീറ്റ് ചെയ്യാമെന്ന് കരുതിയ സീനുകളിൽ ആളുകൾ പൊട്ടിച്ചിരിച്ചു! എന്നാൽ നന്നാകുമെന്ന് വിചാരിച്ച സീനുകൾ താഴ്‌പോയി, വിപിൻ ദാസ് 

ബേസിൽ ജോസഫ്, പൃഥ്വിരാജ് എന്നിവർ അഭിനയിച്ച ഒരു കോമഡി എന്റെർറ്റൈനെർ ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ, ഇപ്പോൾ ചിത്രത്തെ കുറിച്ച് സംവിധായകൻ വിപിൻ ദാസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഒരു നൂറു  കോമഡി ചിത്രമെന്ന് പറയുമ്പോൾ അതിൽ ചിലപ്പോൾ 70 എണ്ണം മാത്രമായിരിക്കും വർക്ക് ആകുന്നത്. ബാക്കി വർക്ക് ആകില്ല. എന്നാൽ അതെല്ലാം എവിടെയാണ് മിസ് ആയതെന്ന് സിനിമ കാണുമ്പൊൾ നമ്മൾക്ക് മനസിലാകില്ല, ഈ ചിത്രത്തിൽ അതുപ്പോലെ ഒരു കാര്യമുണ്ട് സംവിധാകൻ പറയുന്നു

തീയറ്ററുകളിൽ ആളുകൾ സിനിമയുടെ ഏതൊക്കെ ഭാഗങ്ങൾ കണ്ടു ചിരിക്കുമെന്ന് നമ്മൾക്ക് അറിയില്ലലോ, ഈ ചിത്രത്തിൽ,ഞങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് കരുതിയ പല ഭാഗങ്ങൾ കണ്ടു ആളുകൾ ചിരിച്ചു, എന്നാൽ പ്രേക്ഷകർ ചിരിക്കുമെന്ന് കണ്ട ഭാഗങ്ങൾ എല്ലാം തന്നെ താഴ്‌പോകുകയും ചെയ്തു വിപിൻ ദാസ് പറയുന്നു, മാക്സിമം ഫിൽ ചെയ്യ്തിടുക എന്നതാണ് നമ്മൾക്ക് ചെയ്യാൻ കഴിയുന്നത്

ഇപ്പോൾ ജോമോന്റെ കോമഡികളിൽ ഒക്കെ   യുവാക്കൾ ആയിരുന്നു ചിരിച്ചത്, എന്നാൽ മറ്റൊരു തരത്തിൽപെട്ട ആളുകൾക്ക് അതാഘോഷിക്കാൻ കഴിഞ്ഞിട്ടില്ല. വിപിൻ ദാസ് പറയുന്നു, ഇപ്പോൾ ഗുരുവായൂരമ്പലനടയിൽ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്