അവൻ വരുന്നു ,സ്റ്റൈലിഷ് ആയി ഖുറേഷി അബ്രഹാം!ജന്മദിനത്തിൽ ഞെട്ടിച്ചു മോഹൻലാൽ, ‘എംമ്പുരാൻ’ ഫസ്റ്റ് ലുക്ക്‌പോസ്റ്റർ

ഇന്ന് താര രാജാവായ മോഹൻലാലിൻറെ ജന്മദിനമാണ്, ഈ ദിനത്തിൽ നടന്റെ റിലീസ് ആകാനുള്ള ചിത്രം എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു നടനും സംവിധായകനുമായ പൃഥ്വിരാജ്, ഖുറേഷി അബ്രഹാമിന്റെ ഗെറ്റപ്പിൽ നടന്നു വരുന്ന മോഹൻലാലിനെയാണ് ഈ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ബോഡിഗാര്‍ഡുകള്‍ക്ക് ഒപ്പം സ്‌റ്റൈലിഷ് ആയാണ് ഖുറേഷിയുടെ വരവ്.ഈ ഒരു പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നതും

ആരാധകർ കാത്തിരിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് എംപുരാൻ, ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, തിരുവനന്തപുരത്തു ആയിരുന്നു ഈ ലൊക്കേഷനുകൾ കാണിച്ചിരുന്നത്. ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുരളി ഗോപിയാണ് കഥയും തിരക്കഥയും

മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന ഖ്യാതിയുള്ള ‘എമ്പുരാന്റെ’ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാകും ഈ ബിഗ് ബജറ്റ് ചിത്രം റിലീസിനെത്തുക, ടൊവിനോ, ഇന്ദ്രജിത്ത്, സായ് കുമാര്‍,മഞ്ജു വാര്യര്‍, ബൈജു സന്തോഷ്, സാനിയ അയ്യപ്പന്‍, സച്ചിന്‍ ഖേദേക്കര്‍ എന്നിവരും അഭിനയിക്കുന്നു.