എന്റെ സ്വപ്നങ്ങളുടെ ചെങ്കോലും കിരീടവും വെച്ച രാജാവിന്റെ മകന് ജന്മദിനാശംസകള്‍-സാജിദ് യാഹിയ

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന് ഇന്ന് 64-ാം ജന്മദിനമാണ്. പതിറ്റാണ്ടുകളായി മലയാളിയെ വിസ്മയിപ്പിക്കുന്ന താരവിസ്മയമാണ് ലാലേട്ടന്‍. പ്രായഭേദമന്യേ ലാലേട്ടനാണ് എല്ലാവരും താരത്തിന്റെ വിളിയ്ക്കുന്നത്. ആരാധകലോകവും താരലോകവും താരവിസ്മയത്തിന് ആശംസകള്‍ നേരുകയാണ്. നടനും സംവിധായകനുമായ സാജിദ് യാഹിയ പങ്കുവച്ച ആശംസ ശ്രദ്ധേയമായിരിക്കുകയാണ്.

തന്നെ സിനിമാക്കാരന്‍ ആക്കിയതില്‍ മോഹന്‍ലാലിനും പങ്കുണ്ടെന്ന് സാജിദ് പറയുന്നു. താരത്തിന്റെ സിനിമകള്‍ അത്രത്തോളം സാജിദിനെ സ്വാധീനിച്ചിട്ടുണ്ട്. ഒടുവില്‍ സിനിമ നടനും സംവിധായകനും വരെയായി താന്‍ മാറിയെന്നും സാജിദ് പറയുന്നു.

‘എന്റെ ലോകം ലോകോത്തരമാക്കിയത് നിങ്ങളെ സ്‌ക്രീനില്‍ കണ്ട കാഴ്ചകളുടെ തുടര്‍കഥകളാണ് ആ കഥകള്‍ തന്നെയാണ് ഇന്നലെയും ഇന്നും നാളെ അങ്ങോട്ടും ഉള്ള എന്റെ സിനിമ സ്വപ്‌നങ്ങള്‍. ആ സ്വപ്നങ്ങളുടെ എല്ലാം ചെങ്കോലും കിരീടവും വെച്ച രാജാവിന്റെ മകന് ഒരായിരം ജന്മദിനാശംസകള്‍.’,-സാജിദ് യാഹിയ പങ്കുവച്ചത്.


പല്ലൊട്ടി 90′ െകിഡ്‌സ് എന്ന ചിത്രമാണ് സാജിദിന്റേതായി ഒരുങ്ങു്ന്ന പുതിയ ചിത്രം. ഉണ്ണി, കൃഷ്ണന്‍ എന്നീ രണ്ട് ആണ്‍കുട്ടികളുടെ സ്നേഹത്തിന്റെയും സൗഹൃദത്തെയും കഥയാണ് ചിത്രം പറയുന്നത്. അരിക്കൊമ്പന്റെ ജീവിതവും സാജിദ് വെള്ളിത്തരയിലേക്ക് എ്ത്തിക്കുന്നുണ്ട്.
അരികൊമ്പന്‍ സിനിമയുടെ അപഡേ്റ്റുകള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.