
നടൻ റൺബീർ കപൂറും, സായി പല്ലവിയും ഒന്നിച്ചു അഭിനയിച്ച പുതുചിത്രം രാമായണം, ചിത്രത്തിന്റെ ചിത്രീകരണം നിറുത്തിവെച്ചു എന്നാണ് പുതിയ റിപോർട്ടുകൾ പറയുന്നത്, നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പകര്‍പ്പവകാശം ലംഘിച്ചുവെന്ന കേസിനെത്തുടര്‍ന്ന് രാമായണത്തിന്റെ ചിത്രീകരണം നിര്ത്തിവച്ചുവെന്നാണ്പിങ്കി വില്ല റിപോർട്ടുകൾ പറയുന്നത്, സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ട് രണ്ടു മാസത്തോളമേ ആയുള്ളൂ, എന്നാൽ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ നിറുത്തിവെച്ചു എന്നാണ് പിങ്കിവില്ല പറയുന്നത്.

നോട്ടീസിന് ശേഷം കുറച്ച് ദിവസത്തേക്ക് ചിത്രീകരണം തുടരുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ ആഴ്ചയോടെപൂര്ണ്ണമായും ചിത്രീകരണം നിര്‍ത്തിവച്ചു. നോട്ടീസിലെ നിയമവശങ്ങൾ പഠിച്ചുവരുകയാണ്, പ്രതിസന്ധികൾക്ക് ശേഷമേ ഇനിയും ചിത്രീകരണം ഉണ്ടാകുകയുള്ളു എന്നും അത് മൂന്നാഴ്ച്ചക്ക് ശേഷമേ ഉണ്ടാകൂ എന്നും റിപോർട്ടുകൾ പറയുന്നുണ്ട്. ആദ്യ സമയത്തു ഈ സിനിമയുടെ നിർമാതാവ് ആദ്യം ഇതിൽ നിന്നും പിന്മാറിയിരുന്നു

നിർമാതാവ് മധു മണ്ടേന ബാദ്യതകൾക്ക് നഷ്ടപരിഹാര തുക നൽകാത്തതിന്റെ പേരിലാണ് ഇപ്പോൾ ഈ നോട്ടിസ് ലഭിച്ചതെന്നും റിപോർട്ടുകൾ പറയുന്നുണ്ട്. ഈ ചിത്രത്തിൽ രൺബീർ കപൂറാണ് രാമനായി അഭിനയിക്കുന്നത്, സായിപല്ലവി സീത യായും എത്തുന്നു, അതുപോലെ രാവണൻ ആയി യാഷ് എത്തുന്നു












