
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടിമാരിൽ ഒരാളാണ് നയൻതാര. നായകൻ ഇല്ലാതെ പോലും സിനിമ ചെയ്തു വിജയിപ്പിക്കാൻ കഴിയുമെന്ന് പലപ്പോഴും തെളിയിച്ച നയൻതാര താൻ ആവശ്യപ്പെടുന്ന പ്രതിഫലം നൽകി അഭിനയിപ്പിക്കാൻ നിർമ്മാതാക്കളും ഒരുക്കമായിരുന്നു. എന്നാൽ കരിയറിൽ വലിയ വിജയം കൈവരിക്കാൻ നയൻതാരയ്ക്ക് കഴിഞ്ഞു എങ്കിലും നയന്താര പിന്നിട്ട് വന്ന വഴികൾ അത്രയും അത്ര മനോഹരമായിരുന്നില്ല. കരിയർ തന്നെ ഇല്ലാതാക്കാൻ കഴിയുന്ന തരത്തിൽ ഉള്ള പല ഗോസിപ്പുകളും വിമർശനങ്ങളും നയൻതാരയ്ക്ക് എതിരെ പലപ്പോഴും വന്നിട്ടുണ്ട്.

നടൻ സിമ്പുവുമായിട്ടുള്ള പ്രണയം വലിയ രീതിയിൽ തന്നെ ചർച്ച ആയിരുന്നു. അതിനു ശേഷമാണ് പ്രഭുദേവയുമായുള്ള പ്രണയവും വിവാദങ്ങളുമെല്ലാം. വിവാഹം വരെ എത്തിയ ബന്ധമായിരുന്നു നയൻതാരയ്ക്ക് പ്രഭുദേവയുമായുണ്ടായിരുന്നത്. ഇവരുടെ ബന്ധത്തെ എതിർത്ത് കൊണ്ട് പ്രഭുദേവയുടെ ഭാര്യ രംഗത്ത് വന്നതും വലിയ വിവാദമായിരുന്നു. അപ്പോഴും ഒന്നിച്ച് നിന്ന നയൻതാരയും പ്രഭുദേവയും ശേഷം പാതിവഴിയിൽ പിരിഞ്ഞതും പല തരത്തിലുള്ള ഗോസിപ്പുകൾക്ക് കാരണമായി. ശേഷമാണ് വിഘ്‌നേശ് ശിവനുമായുള്ള താരത്തിന്റെ പ്രണയ വാർത്ത പുറത്ത് വന്നത്.

തന്നെക്കാൾ പ്രായം കുറഞ്ഞ ആളുമായുള്ള നയൻതാരയുടെ പ്രണയം വീണ്ടും വിമര്ശനങ്ങൾക് കാരണമായി. ഇരുവരും വിവാഹിതരായതിന് ശേഷം സറോഗസി വഴി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതും വലിയ രീതിയിൽ വാർത്ത ആകുകയും ഇരുവർക്കുമെതിരെ വിമർശനങ്ങൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്തു. എന്നാൽ അതിനെ എല്ലാം വളരെ ലാഘവത്തോടെ നേരിട്ടത് തന്നെയാണ് നയൻതാരയ്ക്ക് തന്റെ ജീവിതത്തിൽ വിജയിക്കാൻ കഴിഞ്ഞതിന്റെ കാരണം. വിമർശനങ്ങളെ എല്ലാം ഇമോഷണൽ ആയി നേരിട്ടിരുന്നു എങ്കിൽ ഒരു പക്ഷെ നയൻതാരയ്ക്ക് തന്റെ ജീവിതത്തിൽ വിജയം നേടാൻ കഴിയുമായിരുന്നില്ല. ഇന്ന് അഭിനയ ജീവിതത്തിലും കുടുംബ ജീവിതത്തിലും ഒരു പോലെ വിജയിച്ച താരമായി നയൻതാര മുന്നേറുകയാണ്.











