
നടി ശ്വേതാ മേനോൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചോരു വീഡിയോ ആരാധകരെ ആശങ്കപെടുത്തിയിരുന്നു. എന്തോ ചികിത്സയിൽ ആണ് താരം എന്ന് സൂചിപ്പിക്കുന്നതായിരുന്നു തന്റെ വിശേഷങ്ങളും ഫോട്ടോകളുമെല്ലാം ശ്വേത ആരാധകർക്കായി ഇൻസ്റാഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. താരം അത്തരത്തിൽ പങ്കിട്ടെത്തിയ ഒരു വീഡിയോ ആണ് ശ്രദ്ധേയമായത്. തന്നെ വിളിച്ചും മെസേജും അയച്ച് അന്വേഷിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും സ്നേഹമുണ്ടെന്നും പറഞ്ഞ് കൊണ്ടാണ് വീഡിയോ. ചികിത്സയ്ക്ക് വിധേയമാകുന്നതാണ് വീഡിയോ. കഴുത്തിലും കയ്യിലുമായി തുടങ്ങിയ വേദന കാര്യമാക്കിയെടുത്തതോടെയാണ് ചികിത്സ തേടാൻ തീരുമാനിച്ചതെന്നാണ് പോസ്റ്റിൽ ശ്വേത മേനോൻ പറയുന്നത്. ഒരുപാട് പേർ വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിച്ചതിനെ തുടർന്നാണ് ഇത്തരമൊരു കുറിപ്പെന്നും താരം പറയുന്നു. ഇപ്പോൾ താൻ ആരോഗ്യം വീണ്ടെടുക്കുകയാണ്. എന്നാലും എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് ചെറിയൊരു കുറിപ്പ് പങ്കുവെയ്ക്കുകയാണ്.

ചില നീണ്ട യാത്രകൾ കാരണവും ചില വളവുകളും തിരിവുകളും ഉണ്ടായതിനെ തുടർന്നും വലതു തോളിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്നും കഴുത്ത് മുതൽ വലതു കൈ വരെ വേദനയും മുറുക്കവും അനുഭവപ്പെടാൻ തുടങ്ങി. കഴുത്തും കാലുമൊക്കെ അനക്കാനും ബുദ്ധിമുട്ടായി എന്നും ശേത പറയുന്നു. .പക്ഷേ ആശങ്കപ്പെടാനൊന്നുമില്ല എന്നും താരം വ്യക്തമാക്കി . കൊച്ചിയിലെ ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവം തേടി. തന്റെ മാതാപിതാക്കളുടെയും ഫിസിയോ തെറാപ്പിസ്റ്റുകൾ വരാന്. നിലവിൽ തന്റെ നില മെച്ചപ്പെട്ടു വരികയാണ്, കൃത്യ സമയത്തു ചികിത്സ തേടുന്നത് എന്തുകൊണ്ടും മികച്ചതാണ് എന്നും ശ്വേത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. ഇക്കൂട്ടത്തിൽ ശ്വേതാ മേനോൻ ഫിസിയോ തെറാപ്പി സേവനം തേടിയ സ്ഥാപനത്തിന്റെ കമന്റും ഉണ്ട്. ദീർഘഡോറ യാത്രകളിൽ ശെരിയാണ് വണ്ണം ഇരുന്നില്ലെങ്കിൽ വളരെ സാധാരണയായി ഉണ്ടാകുന്ന വേദന ആണെന്നും കൃത്യ സമയത് ചികിത്സ തേടിയില്ലെങ്കിൽ ഗുരുതരമായ അവസ്ഥയിലേക്ക് പോകാമെന്നും ഇവർ പറയുന്നു.

അതേസമയൻ വളരെ പെട്ടെന്ന് തന്നെ അസ്വസ്ഥകളും ബുദ്ധിമുട്ടുകളും ഭേദമാകട്ടെയെന്ന് ആരാധകറം സഹപ്രവർത്തകരും കുറിച്ചു. മീര വാസുദേവനും, അനുമോളും ,സ്ജഹില്പാ ബാലയും, പാർവതി കൃഷ്ണയുമൊക്കെ വേഗം സുഖം പ്രാപിക്കട്ടെയെന്നു ആശംസിച്ചായിട്ടുണ്ട്. അതേസമയം മലയാളികളുടെ പ്രീയപ്പെട്ട താരമാണ് നടി ശ്വേത മേനോൻ. നിലവിൽ സിനിമകളിൽ സജീവമല്ലെങ്കിലും നിരവധി ടിവി ഷോകളിലൂടെ ശ്വേത ആരാധകർക്ക് മുൻപിൽ എത്താറുണ്ട്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. അനശ്വരം എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ശ്വേത മേനോൻ . 1994 ലെ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസഫിക് കിരീടം നേടിയിട്ടുണ്ട്. കൂടാതെ നിരവധി തെലുങ്ക്, തമിഴ് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ശ്വേത നേടി. ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.

രതിനിർവേദം, കളിമണ്ണ് പോലെയുള്ള സിനിമകളിൽ അഭിനയിച്ച് വിമർശനങ്ങൾ നേടുകയും ചെയ്തിരുന്നു. അടുത്തിടെ ‘ബദൽ’ എന്ന സിനിമയിലൂടെയാണ് ശ്വേതാ മേനോൻ മടങ്ങിവരവ് നടത്തിത്. ഗായത്രി സുരേഷ് ആയിരുന്നു ചിത്രത്തിലെ മറ്റൊരു നായിക. ബിഗ് ബോസ് മലയാളം സീസൺ 6 ലും താരം പങ്കെടുത്തിരുന്നു. മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ശ്വേത ചാലഞ്ചറായിട്ടായിരുന്നു ഷോയിൽ എത്തിയത്. പ്രേക്ഷകരുടേയും മത്സരാർത്ഥികളുടേയും ഹൃദയം കീഴടക്കിയായിരുന്നു ശ്വേത ഷോയിൽ നിന്നും മടങ്ങിയത്. ഉറങ്ങി കിടന്ന ഹൗസിനെ ഇളക്കി മറിക്കാനും ഗെയിം എങ്ങനെ കളിക്കണമെന്ന് മത്സരാർത്ഥികളെ ബോധ്യപ്പെടുത്താനും ശ്വേതക്ക് സാധിച്ചെന്നും മത്സരാർത്ഥികളെ മാനസിക സംഘർഷത്തിലാക്കാതെ ഒരു ചാലഞ്ചറുടെ റോൾ കൃത്യമായി ശ്വേത ചെയ്തുവെന്നായിരുന്നു ആരാധകർ ചൂണ്ടിക്കാട്ടിയത്. അടുത്തിടെ ശ്വേത മകൾ സബൈനയ്‌ക്കൊപ്പം ഭർത്താവ് ശ്രീവത്സൻ മേനോന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. ഒരുപാട് കാലങ്ങൾക്ക് ശേഷമായിരുന്നു സബൈന ശ്വേതയുടെ സോഷ്യൽ മീഡിയ പേജിൽ പ്രത്യക്ഷപ്പെട്ടത് .











