ഇങ്ങനൊരു വിമർശനം എനിക്ക് വരുന്നുണ്ട്,മമ്മൂക്കയുടെ സിനിമയിൽ അഭിനയിക്കാൻ കഴിയുന്നില്ല;ടിനി ടോം 

മിക്ക മമ്മൂട്ടി സിനിമകളിലും ബോഡി ടബ്ബിൾ ആയി എത്തിയിട്ടുള്ള താരമാണ് ടിനി ടോം, ഇപ്പോൾ നടൻ ഒരു പരാതിയുമായി എത്തുകയാണ് ഒരു ഓൺലെൻ ചാലിന് നൽകിയ അഭിമുഖത്തിൽ. തനിക്ക് മമ്മൂക്കയുടെ ചിത്രത്തിൽ ഒരു ഭാഗമാകാൻ സാധിക്കുന്നില്ല എന്നും, താൻ അഥവാ സിനിമ ലൊക്കേഷനിൽ ചെന്നാൽ മമ്മൂക്കയുടെ ബോഡി ടബ്ബിൾ ആയിഫൈറ്റ് ചെയ്യാൻ എത്തിയതാണെന്നും ചില വിമർശനം എത്തുന്നുണ്ട് നടൻ പറയുന്നു, ഈ രീതിയിൽ ഒരു വിമർശനം എനിക്ക് എത്തുന്നുണ്ട്

ഞാൻ ആകെ മൂന്ന് പടത്തില്‍ മാത്രമെ മമ്മൂക്കയുടെ ബോഡി ഡബിളായി  അഭിനയിച്ചിട്ടുള്ളു. കുറച്ചുനാള്‍ മുമ്പ് കണ്ണൂര്‍ സ്‌ക്വാഡിന്റെ ലൊക്കേഷനില്‍ പോയിരുന്നു. അവിടെ വെച്ച് മമ്മൂക്ക എന്നോട് പറഞ്ഞു. നീ എന്റെ അടുത്തിരുന്നാല്‍ ആളുകള്‍ പറയും എന്റെ ഫൈറ്റ് ചെയ്തത് നീയാണെന്ന്, അത്രത്തോളം വേദനിപ്പിക്കുന്നുണ്ട്. കലാകാരന്‍ നശിച്ച് കാണാന്‍ ആഗ്രഹമുള്ള കുറച്ച് പേരുണ്ട്. മമ്മൂക്ക സ്വന്തമായാണ് ഫൈറ്റ് ചെയ്യുന്നത്

ടര്‍ബോ ഇറങ്ങിയപ്പോഴും ഇത്തരത്തിലുള്ള ചില മെസേജുകളും മറ്റും വന്നിരുന്നു. മമ്മൂക്ക കഷ്ടപ്പെട്ടാണ് ഒരോന്ന് ചെയ്യുന്നത്. അത് പരിഹസിക്കപ്പെടുമ്പോള്‍ ബാധിക്കുന്നത് എനിക്കാണ്.മമ്മൂക്കയുടെ സിനിമയുടെ ഭാഗമാകാന്‍ പറ്റാത്ത അവസ്ഥയാണ്. ഉടന്‍ വരും ഡ്യൂപ്പാണെന്നുള്ള പരിഹാസം. അദ്ദേഹം തന്നെയാണ് എല്ലാ റിസ്‌ക്കി ഷോട്ടുകളിലും അഭിനയിക്കുന്നത്