
മലയാളത്തിൽ ഏറ്റവും പുതിയതായി ഉര്‍വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചെത്തുന്ന ഉള്ളുഴുക്ക് എന്ന സിനിമ ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്,ചിത്രത്തിൽ അഭിനയിച്ചപ്പോളുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ് നടി ഉർവശി, ഈ സിനിമയുടേത് പുതിയ ഒരു സംവിധായകനാണ്. കറി ആന്‍ഡ് സയനൈഡ്’ ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്‌റ്റോ ടോമി ആണ് സംവിധായകൻ , ഈ സിനിമ ചെയ്യാന്‍ വേണ്ടി നാലു വര്‍ഷമാണ് അദ്ദേഹം കാത്തിരുന്നത് എന്നും നടി പറയുന്നു. 2018 മുതല്‍ അദ്ദേഹം തനിക്ക് വേണ്ടി വെയിറ്റ് ചെയ്തിട്ടാണ് ഇപ്പോൾ ഈ സിനിമ ചെയ്യാൻ കഴിഞ്ഞത്

ഈയൊരു സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞപ്പോഴാണ് താനീ ചിത്രം മിസ് ചെയ്തു പോയെങ്കില്‍ വലിയ നഷ്ടമായി പോകുമായിരുന്നു, ത്രില്ലറും ഇമോഷന്‍സുമൊക്കെ ഇണങ്ങി ചേർന്ന മൂവിയാണ് ഉള്ളൊഴുക്ക്, നാല്‍പത് ദിവസം മുട്ടൊപ്പം വെള്ളത്തില്‍ നിന്നാണ് അഭിനയിച്ചത്. ഇക്കാര്യമാണ് എടുത്തു പറയേണ്ട സംഗതി. കാലൊക്കെ കറുത്ത് പോയി.തോട്ടില്‍ നിന്നുള്ള വെള്ളം അടിച്ചു കേറ്റിയിട്ടാണ് ഷൂട്ട് ചെയ്യുന്നത്. എന്നിട്ട് രാവിലെ അടിച്ചു കളയും ഇതായിരുന്നു രീതി.

അവസാനം വെള്ളത്തില്‍ നിന്ന് നിന്ന് വല്ലാത്ത അവസ്ഥ ആയി. ഒടുവിലാണ് ബൂട്ട് ഇടുന്നത്. ആദ്യം ആ ബുദ്ധി പോയില്ല. ആ സമയത്ത് കാലൊക്കെ കറുത്ത് പോയി , അതിന്റെ റിസള്‍ട്ട് സിനിമ ഇറങ്ങിയതിന് ശേഷം കിട്ടുമെന്ന് തോന്നുന്നുണ്ട് ഉർവശി പറയുന്നു,











