നടി സൗന്ദര്യ മരിച്ചപ്പോൾ തനിക്ക് വേദനയുണ്ടായത് മറ്റൊരു കാര്യം ഓര്‍ത്തിട്ടാണെന്ന് നടൻ ജഗപതി ബാബു. എല്ലാവരും ജനിച്ച് കഴിഞ്ഞാല്‍ മരിക്കും. അത് നമുക്ക് ഒക്കെ അറിയാവുന്ന കാര്യമാണ്. ഇക്കാര്യങ്ങളില്‍ താന്‍ പിന്തുടരുന്ന ഫിലോസഫി അതാണെന്ന് ജഗപതി ബാബു പറഞ്ഞു.
എന്നാല്‍, നടി സൗന്ദര്യ മരിച്ച സമയത്ത് അതിനേക്കാള്‍ എനിക്ക് വേദനയുണ്ടാക്കിയത് മറ്റൊരു കാര്യമാണ്. അന്ന് അപകടത്തില്‍ സൗന്ദര്യയുടെ സഹോദരൻ അമറും മരിച്ചു. എന്തായിരിക്കും അവരുടെ അമ്മയുടെ അവസ്ഥയെന്ന് ഓര്‍ത്തായിരുന്നു വേദന.
അമറിന്റെ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? അദ്ദേഹത്തിന്റെ ഭാര്യയുടെ അവസ്ഥ എന്തായിരിക്കും? എന്നൊക്കെയാണ് ചിന്തിച്ചത്. അതുകൊണ്ട് തന്നെ സൗന്ദര്യ മരിച്ചപ്പോഴല്ല, അവരുടെ പിന്നീടുള്ള കുടുംബത്തെക്കുറിച്ച് ആലോചിച്ചാണ് വിഷമം തോന്നിയതെന്നും ജഗപതി ബാബു പറഞ്ഞു. ജീവിതത്തില്‍ പണമോ മറ്റെന്തിങ്കിലുമോ നഷ്ടപ്പെട്ടാല്‍ അത് തിരിച്ചു പിടിക്കാന്‍ പറ്റും. പക്ഷേ, ഒരു മനുഷ്യന്റെ ജീവന് നഷ്ടപ്പെട്ടാല്‍ അത് തിരിച്ചു പിടിക്കാന്‍ കഴിയില്ല. നമുക്ക് അതില്‍ വിഷമമുണ്ടാകും. കരയുന്നതിനേക്കാള്‍ നമുക്ക് അവരെ മിസ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.