നിങ്ങളുടെ കാലിന് ഈ പ്രശ്നങ്ങളുണ്ടോ?; ശ്രദ്ധിച്ചില്ലെങ്കിൽ ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളിലെത്തും

നിങ്ങളുടെ കാലുകളിൽ ചില പ്രശ്നങ്ങളുണ്ടോ? വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കിൽ പണി കിട്ടും. ഉദാഹരണമായി ചില കാര്യങ്ങൾ ഇവിടെ പറയാം. കാലുകൾ വിണ്ടുകീറുന്നത് സാധാരണയാണ്. എന്നാൽ തൈറോയ്ഡ് സംബന്ധിച്ച രോഗത്തിനുള്ള മുന്നറിയിപ്പ് കൂടിയാവാം ഈ ലക്ഷണങ്ങൾ.

കാലിലെ സന്ധികളിലും പേശികളിലും വേദന അനുഭവപ്പെടുകയാണെങ്കിലും ശ്രദ്ധിക്കണം. റുമാറ്റോയിഡ് ആർത്രൈറ്റിസിന്റെ സൂചനയാകാൻ സാധ്യതയുണ്ട്. കാലിന്റെ അറ്റം പൊട്ടുന്നുണ്ടെങ്കിലും സൂക്ഷിക്കണം. കാരണം രക്തചംക്രമണ വ്യവസ്ഥയിലും നാഡീവ്യവസ്ഥയിലും ഉള്ള വ്യതിയാനങ്ങൾ ആണ് ഇതിന് കാരണം.

തള്ളവിരലിൽ ഇടയ്ക്കിടയ്ക്ക് തരിപ്പ് അനുഭവപ്പെടാറുണ്ടെങ്കിൽ അത് ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട മുന്നറിയിപ്പാണ്. ഇത് വർദ്ധിക്കുകയാണെങ്കിൽ ഡോക്ടറെ സമീപിക്കണം. നഖങ്ങളിലെ ഏതെങ്കിലും തരത്തിൽ കറുത്ത കുത്തുകളോ വരകളോ ഉണ്ടെങ്കിൽ മെലനോമ എന്ന രോഗത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാകാം. അതുകൊണ്ട് ഇനിയും അവ​ഗണിക്കാതിരിക്കൂ ഈ ലക്ഷണങ്ങൾ.