മഹേഷ് കുഞ്ഞുമോന്റെ വീട്ടിലേക്ക് സര്‍പ്രൈസായെത്തി ജനപ്രിയ താരം!!

മലയാളത്തിലെ ഏറെ ആരാധകരുള്ള താരമാണ് മഹേഷ് കുഞ്ഞുമോന്‍. സിനിമാ താരങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയുമെല്ലാം അനുകരിച്ച് കൈയ്യടി നേടുന്ന താരമാണ് മഹേഷ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ വലിയൊരു ആപത്തില്‍ നിന്നും അത്ഭുതകരമായിട്ടാണ് മഹേഷ് കുഞ്ഞുമോന്‍ രക്ഷപ്പെട്ടത്. ആ അപകടത്തില്‍ നടന്‍ കൊല്ലം സുധിയുടെ ജീവന്‍ നഷ്ടമായിരുന്നു. അപകടത്തില്‍ നടന്‍ ബിനു അടിമാലിയും ഗുരുതര പരിക്കേറ്റ് രക്ഷപ്പെട്ടിരുന്നു.

ഇപ്പോഴിതാ മഹേഷ് കുഞ്ഞുമോന്റെ വീട്ടിലെത്തിയിരിക്കുകയാണ് നടന്‍ ദിലീപ്. കോലഞ്ചേരിയിലെ വീട്ടിലെത്തിയാണ് മഹേഷിനെ ദിലീപ് നേരില്‍ കണ്ടത്. പരിക്കുകള്‍ ഭേദമായി തിരിച്ച് വരുകയാണ് മഹേഷ്. സുഖവിവരങ്ങള്‍ അന്വേഷിച്ചാണ് താരം എത്തിയത്.

മഹേഷ് കുഞ്ഞുമോനാണ് ജനപ്രിയ താരം തന്നെ കാണാനെത്തിയ സന്തോഷം പങ്കുവച്ചത്. ‘ദിലീപ് ചേട്ടന്‍, സര്‍പ്രൈസ് വിസിറ്റ്’ എന്ന തലക്കെട്ടോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. ‘മഹേഷ് കുഞ്ഞുമോനെ കാണാന്‍ മധുര പലഹാരങ്ങളുമായി ജനപ്രിയ നായകന്‍ ദിലീപ് വീട്ടിലെത്തി’ എന്നു പറഞ്ഞ് ദിലീപ് ഫാന്‍സും വീഡിയോ പങ്കുവച്ചിട്ടുണ്ട്. കുഞ്ഞുമോന്റെ വീട്ടിലേക്ക് വരുന്നതും ബന്ധുക്കളുമായി സംസാരിക്കുന്നതെല്ലാം വീഡിയോയിലുണ്ട്.