
ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ ഗ്രാന്റ് ഫിനാലെ കഴിഞ്ഞദിവസമാണ് നടന്നത്. ജിന്റോ ബിഗ്ഗ്‌ബോസ് സീസൺ സിക്സിന്റെ കപ്പ് ഉയർത്തുകയും ചെയ്തു. അർജുനാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. തുടക്കത്തിൽ ഒട്ടും ആക്ടീവ് അല്ലാതിരുന്ന, വലിയ കണ്ടന്റൊന്നും ഉണ്ടാക്കാതിരുന്ന അർജുൻ മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് സജീവമായതും ആരാധകർ കൂടിയതും. അർജുൻ – ശ്രീതു കോമ്പോയ്ക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ഇത് അർജുന് വലിയ രീതിയിൽ ഗുണം ചെയ്യുകയും ചെയ്തു. മത്സരം കഴിഞ്ഞ് ഇരുവരും പുറത്തിറങ്ങിയ ശേഷവും അർജുൻ – ശ്രീതു കോമ്പോ തന്നെയാണ് ചർച്ചയിലുള്ളത്. ഫിനാലെ കഴിഞ്ഞ് എയർപോർട്ടിൽ എത്തിയ അർജുന് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. മലയിട്ടും ഫോട്ടോയെടുത്തും ആരാധകർ അർജുനെ കാണാനായി തടിച്ചു കൂടിയിരുന്നു. അർജുനും ശ്രീതുവും പ്രണയത്തിലാണോ സുഹൃത്തുക്കളാണോ എന്നൊക്കെയാണ് ഫാൻസിന് അറിയേണ്ടത്.

ഇപ്പോഴിതാ തന്റെ ബിഗ് ബോസ് യാത്രയിൽ ശ്രീതുവിന് വലിയ പങ്കുണ്ടെന്നാണ് അർജുൻ പറയുന്നത്. ബിഗ് ബോസിലെ തന്റെ അപ്‌സ് ആന്റ് ഡൗൺസിൽ കൂടെ ഉണ്ടായ ആളാണ് ശ്രീതുവെന്നും അർജുൻ പറയുന്നുണ്ട്. ശ്രീതു മാത്രമല്ല സിജോ ആയാലും ജാസ്മിൻ ആയാലും എല്ലാവരുമായും താൻ നല്ല ബോണ്ട് ക്രിയേറ്റ് ചെയ്തിട്ടുണ്ടെന്നും ശ്രീതു തനിക്ക് സ്‌പെഷ്യൽ ഫ്രണ്ടാണെന്നും അർജുൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ അർജുൻ – ശ്രീതു വീഡിയോകൾ വൈറലായതിനെക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊക്കെ ഉണ്ടെന്ന് മനസ്സിലായത് വൈൽഡ് കാർഡ് വന്നപ്പോഴാണെന്നും തന്റെയും ശ്രീതുവിന്റെയും വീഡിയോകൾ ഇപ്പോൾ കണ്ടുവെന്നും കാണാൻ നല്ല ഭംഗിയുണ്ട് ഇഷ്ടമായെന്നുമാണ് അർജുൻ സംസാരിച്ചത്. ഇറങ്ങിയതിന് ശേഷം ശ്രീതു തനിക്ക് റീൽ അയച്ചുതന്നെന്നും അർജൻ പറഞ്ഞു. അതേസമയം ശ്രീതു അർജുനുമായുള്ള സൗഹൃദം തുടരുമോ എന്ന ചോദ്യത്തിന് മറുപടിയും നൽകി. താൻ ഹാപ്പിയാണെന്നും തന്നെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് പ്രേക്ഷകർ തന്നെ പിന്തുണച്ചതെന്നും ആറാം സ്ഥാനത്തേക്ക് എത്താനായതെന്നും ശ്രീതു പറയുന്നുണ്ട്.

ടോപ്പ് ഫൈവിൽ എത്താത്തതൽ വിഷമം ഉണ്ടെന്നും എന്നാൽ കഴിഞ്ഞത് കഴിഞ്ഞെന്നും ശ്രീതു പറയുന്നു. മാത്രമല്ല അർജുൻ നല്ല സുഹൃത്താണെന്നും നല്ല ഒരു മനുഷ്യനാണെന്നും തനിക്ക് വേണ്ടി പല സമയത്ത് കൂടെ നിന്നിരുന്നുവെന്നും ശ്രീതു പറയുന്നു. ലവ് ട്രാക്കായിരുന്നോ എന്ന ചോദ്യത്തിന് അർജുനും താനും ശരിക്കും നല്ല സുഹൃത്തുക്കളാണെന്നാണ് ശ്രീതു പറഞ്ഞത്. അതേസമയം അർജുൻ ശ്രീതു കോമ്പോയുടെ പേരിൽ ശ്രീതുവിന്റെ അമ്മയ്ക്കെതിരെ ഉണ്ടായ വിമർശനങ്ങളെക്കുറിച്ചും ശ്രീതു പറഞ്ഞു. പുറത്ത് ഇറങ്ങയപ്പോഴാണ് മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നതെന്ന് താൻ അറിഞ്ഞതെന്നും അത് തെറ്റിദ്ധാരണ കാരണമാണെന്നും ശ്രീതു പറഞ്ഞു. ഇനി കാര്യങ്ങൾ മനസ്സിലാവുമെന്നും താൻ പുറത്തുവന്നു താൻ നിങ്ങളോട് പറയാൻ പോകുന്ന വിശദീകരണത്തിൽ നിന്നും കാര്യം മനസ്സിലാവുെമന്നും ശ്രീതു പറഞ്ഞു. അർജുനുമായുള്ള കോമ്പോ പുറത്ത് ചർച്ചയായ സമയത്താണ് ശ്രീതുവിന്റെ അമ്മ ബിഗ് ബോസിനകത്ത് എത്തിയത്. അപ്പോഴാണ് അർജുനുമായുള്ള കോമ്പോയോട് താല്പര്യം ഇല്ലെന്ന സൂചന ശ്രീതുവിന്റെ അമ്മ നൽകിയത്. അർജുനോട് ശ്രീതുവിന്റെ അമ്മ അകലം പാലിക്കുകയും ചെയ്തിരുന്നു.

എന്നാൽ അർജുൻറെ സഹോദരിയും അമ്മയും ശ്രീതുവിനോട് നല്ല സ്നേഹത്തിലാണ് പെരുമാറിയത്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ശ്രീതുവിന്റെ അമ്മ അർജുനോട് മിണ്ടാത്തത് ശരിയായില്ലെന്നാണ് വമിർശനം ഉണ്ടായിരുന്നു. അതേ സമയം അമ്മ ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും അർജുനുമായുള്ള സൗഹൃദം ശ്രീതു കളഞ്ഞില്ല. അതെ സമയം കഴിഞ്ഞ ദിവസമാണ് ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ ഗ്രാൻഡ് ഫിനാലെ നടന്നത്. പ്രേക്ഷകരുടെ പ്രവചനങ്ങൾ പോലെ തന്നെ ജിന്റോയാണ് ബിഗ്ഗ്‌ബോസ് സീസൺ സിക്സിന്റെ കപ്പുയർത്തിയത്. രണ്ടാം സ്ഥാനത്ത് എത്തിയത് അർജുനും മൂന്നാം സ്ഥാനം ജാസ്മിനും സ്വന്തമാക്കിയിരുന്നു.











