
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മീന, ഇപ്പോൾ താരം താൻ ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന് പറയുകയാണ് ഒരു അഭിമുഖത്തിൽ. എന്നാൽ പക്ഷെ അഭിനയം തുടങ്ങി കഴിഞ്ഞ് എട്ടാം ക്ലാസോടെ താൻ സ്കൂൾ പഠനം നിർത്തിയിരുന്നു എന്നും എന്തെന്നാൽ താൻ അപ്പോഴേക്കും നായികയായി മാറിയിരുന്നു എന്നും താരം മുൻപ് പറഞ്ഞിരുന്നു, എന്നാൽ തന്റെ പഠനം നിന്ന് പോയതിൽ തന്റെ അമ്മയ്ക്ക് വളരെ വിഷമം തോന്നിയിരുന്നു അതുകൊണ്ടു താൻ പ്രെവെെറ്റായി പഠിക്കാമെന്ന് കരുതി കുറേ വർഷം കഴിഞ്ഞ് താൻ ബിഎ ചെയുകയും അതിന് ശേഷം എംഎ ഹിസ്റ്ററിയുംചെയുകയും ചെയ്യ്തു

അന്നൊക്കെ പഠിപ്പും ,അഭിനയവും ബാലൻസ് ചെയ്യുന്നത് വളരെ കഷ്ടമായിരുന്നു, ബാലതാരമായി താൻ സിനിമയിലേക്ക് വന്നതിനാൽ സാധാരണ കുട്ടികളെ പോലെയുള്ള ടീനേജ് കാലം തനിക്ക് ഉണ്ടായിട്ടില്ല. ടീനേജിൽ എന്തെല്ലാം ചെയ്യാമെന്നൊന്നും തനിക്ക് അന്ന റിയില്ല. ജീവിതം എങ്ങനെയാണ്, എല്ലാവരും എങ്ങനെയാണ് എന്നൊന്നും തനിക്ക് അറിയില്ല. നായികയായി വന്നപ്പോൾ വർക്ക് മാത്രമായിരുന്നു തന്റെ ശ്രദ്ധ നടി പറയുന്നു

ഡയലോഗിലും എക്സപ്രഷനിലും ശ്രദ്ധ കൊടുക്കണം, മറ്റ് സിനിമകൾ കണ്ട് അവർ അഭിനയിക്കുന്നത് നോക്കണം എന്നൊക്കെ അമ്മ തന്നോട് പറഞ്ഞ് കൊണ്ടിരിക്കും. തന്നെ സംബന്ധിച്ച് അതൊരു ലേണിംഗ് പ്രോസസായിരുന്നു, അക്കാലത്ത് തന്റെ ശ്രദ്ധ മറ്റൊന്നിലേക്കും പോയില്ല . എങ്ങനെ ഡ്രസ് ചെയ്യണം, എങ്ങനെ ഭംഗിയായിരിക്കണം, എന്ത് ഡ്രസ്സ് ,എന്ത് മേക്കപ്പ് ഒക്കെ നമുക്ക് ചേരും, ഫോട്ടോയെടുക്കുമ്പോൾ ഏത് ആംഗിൾ നന്നായിരിക്കും എന്നിങ്ങനെ എല്ലാം തനിക്ക് ഒരു പാഠമായിരുന്നു . ആ ഒരു കാലഘട്ടം ഏറെ നീണ്ടു നിന്നു . അതിനാൽ തന്നെ ഒന്നിലും അന്ന് നഷ്ടബോധം തോന്നിയിട്ടില്ലാ മീന പറയുന്നു.











