
വര്ഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ പ്രധാന കഥപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’, ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ചിത്രം ജൂൺ 21 നെ ആണ് തീയറ്ററുകളിൽ എത്തുന്നത്, ജെസ്‌പാൽ ഷണ്മുഖ൦ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ധ്യാനിനൊപ്പം അപ്പാനി ശരത്തും അഭിനയിക്കുന്നു. മൈന ക്രിയേഷന് വേണ്ടി കെ ശിവൻകുട്ടിയാണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ ജോസ് അധ്യാപകൻ എന്ന കഥാപാത്രത്തെയാണ് ധ്യാൻ അവതരിപ്പിച്ചിരിക്കുന്നത്, ഗായത്രി അശോക് ആണ് ഈ ചിത്രത്തിൽ നായിക ആയി എത്തുന്നത്, ഒരു അധ്യാപകനായ കെ.എന്‍. ശിവന്‍കുട്ടന്‍, തന്റെ അനുഭവങ്ങളില്‍ നിന്ന് വാര്‍ത്തെടുത്ത കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇടുക്കിയിലെ ഒരു തനി നാട്ടുമ്പുറത്തുകാരനാണ് ധ്യാൻ എത്തുന്നത്

ജോയ് മാത്യു, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, കെ എൻ ശിവൻകുട്ടി, അംബിക മോഹൻ, ഉല്ലാസ് പന്തളം, പാഷാണം ഷാജി, കോബ്ര രാജേഷ്, മഹേശ്വരി ‘അമ്മ, നാരായണൻ കുട്ടി, ചാലി പാലാ, പുന്നപ്ര അപ്പച്ചൻ, തുടങ്ങിയ താരങ്ങളാണ് ഈ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.












