
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ തന്നോട് പറയാറുണ്ട്, എന്നാൽ ചിലർ തന്നെ ഇഷ്ടപ്പെടാത്തവരുംഉണ്ട്. പ്രണവ് മോഹൻലാൽ നായകൻ ആയെത്തിയ ‘ഹൃദയം’ എന്ന ചിത്രത്തിൽ പ്രണവിന്റെ കാമുകിആയാണ് നടി എത്തിയത്. എന്നാൽ അങ്ങനെ പ്രണവിന്റെ നായിക ആയത് പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ അങ്ങനൊരു കഥപാത്രം ചെയ്യ്തതിൽ തനിക്ക് വളരെ സന്തോഷമുണ്ട് ദർശന പറയുന്നു

ഹൃദയം സിനിമ ഇറങ്ങിയ സമയത്ത് താന്‍ അതില്‍ നായികയായത് ചിലര്‍ക്ക് തീരെ പിടിച്ചില്ലായിരുന്നു. അപ്പോള്‍ സോഷ്യൽ മീഡിയിലെ എല്ലാവരുടേയും കമെന്റ്സ് നോക്കും . അപ്പോള്‍ ചില നെഗറ്റീവ് കമെന്റ്സ് അതൊന്നും തന്നെ ഒട്ടും ബാധിക്കാറില്ല. ഹൃദയത്തിന്റെ സമയത്തൊക്കെ ഭയങ്കര കോമഡിയായിരുന്നു, ഇതുപോലൊരു സ്പേസില്‍, ഇങ്ങനത്തൊരു ലീഡ് നടിയായിരിക്കണം എന്നൊക്കെയുണ്ടല്ലോ, ലുക്കിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. അതിനാല്‍ തന്നെ പോലൊരാളെ കണ്ടപ്പോള്‍ പലരേയും അത് അസ്വസ്ഥരാക്കി എന്നാണ് പറഞ്ഞത്

സോഷ്യൽ മീഡിയിൽ അന്നെല്ലാം തനിക്കെതിരെ പൂരത്തെറിയായിരുന്നു വന്നത്. ഇതിനെയൊക്കെ എന്തിനാണ് പ്രണവ് നെക്കൊണ്ട് പ്രേമിപ്പിക്കുന്നത് എന്ന ടോണിലാണ് തനിക്കെതിരെ വന്നിരുന്ന കമന്റുകളെല്ലാം. തന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ റോഷനും രാജേഷ് മാധവനും സുഹാസുമൊക്കെ കമന്റുകളുടെ സ്ക്രീന്‍ഷോട്ട് തനിക്ക് അയച്ച് തരുമായിരുന്നു. ഒരു അകലം വച്ച് കാണാന്‍ പറ്റുന്ന സമയത്ത് താന്‍ എല്ലാ തരം കമന്റുകളും ആസ്വദിക്കും. ഡൗണ്‍ ആണെങ്കില്‍ താന്‍ അതിലേക്ക് പോകാറില്ല എന്നെയത് ബാധിക്കുമെന്ന് ദർശന പറയുന്നു.











