
ഈ അടുത്തിടെ ഒരമ്മ മോഹൻലാലിനെ കാണാൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിലെത്തിയതും മോഹൻലാലിനോട് സംസാരിക്കുന്നതുമൊക്കെ സോഷ്യൽ മീഡിയിൽ എല്ലാം വൈറലായിരുന്നു.അന്ന് ഷൂട്ടിംഗ് കഴിഞ്ഞ് മോഹൻലാൽ പോകാൻ നിൽക്കുന്ന സമയത്താണ് അമ്മൂമ്മ നടനെ കാണാൻ എത്തിയത്. മോഹൻലാൽ കാറിൽ കയറുന്ന സമയത്ത് പോരുന്നോ എന്റെ കൂടെ എന്ന് അമ്മൂമ്മയോട് ചോദിച്ചിരുന്നു, മോഹൻലാലിന്റെ കടുത്ത ആരാധിക കൂടിയാണ് അമ്മൂമ്മ. എന്നാൽ ഇപ്പോൾ മോഹൻലാലിനെ വീണ്ടും കാണാനെത്തിയിരിക്കുകയാണ് ഈ അമ്മ, ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വീണ്ടും വൈറൽ ആകുകയാണ്.
നേരത്തെ മോഹൻലാലിനെ കണ്ട് മതിവരാത്ത അമ്മ വീണ്ടും ഷൂട്ടിന് മോഹൻലാൽ എത്തിയപ്പോൾ ഓടിയെത്തുകയായിരുന്നു. ഷൂട്ട് കഴിഞ്ഞ് തിരികെ മടങ്ങാനായി വാഹനത്തിന് അരികിലേക്ക് പോകുമ്പോൾ മോഹൻലാൽ അമ്മൂമ്മയെ ചേർത്ത് പിടിച്ച് നടന്നു. ഷൂട്ടിംഗ് കഴിഞ്ഞ് പോകുവാണോ എന്ന അമ്മയുടെ ചോദ്യത്തിന് ഞങ്ങളെ പറഞ്ഞ് വിടാൻ ധൃതി ആയോ എന്നും നടൻ തമാശയായി പറഞ്ഞു , ഇത്ര നല്ല സ്ഥലത്ത് വന്നിട്ട് പെട്ടെന്ന് തിരിച്ച് പോകുന്നത് എങ്ങനെയാണെന്നും മോഹലാൽ പറയുന്നു. എവിടെയാണ് വീടെന്നും മോഹൻലാൽ അമ്മൂമ്മയോട് ചോദിക്കുന്നുണ്ട്. അടുത്തു തന്നെയാണ് വീട് എന്നായിരുന്നു അമ്മയുടെ മറുപടി. തന്നെ വീട്ടിലേക്ക് വിളിച്ച അമ്മ താറാവ് കറിയും , മുട്ടയുമൊക്കെ ത്തരാമെന്ന് വീഡിയോയിൽ പറയുന്നു.

ഷൂട്ടിംഗ് രണ്ട് ദിവസം കൂടി ഉണ്ടാകുമെന്നും മോഹൻലാൽ പറയുന്നുണ്ട്. ഇപോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് . നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജാദിനത്തിലാണ് മോഹൻലാലിനെ കാണാൻ ഈ ‘അമ്മ ആദ്യമെത്തിയത്. അടുത്തെത്തി തൊട്ടും തലോടിയും സ്നേഹം പ്രകടിപ്പിച്ച അമ്മയോട് വരുന്നോ എന്റെ കൂടെ എന്ന് സ്നേഹത്തോടെ മോഹൻലാൽ ചോദിച്ചത്. ആദ്യം ‘ഇല്ല’ എന്ന് പറഞ്ഞെങ്കിലും ആ അമ്മ പിന്നീട് തിരുത്തി വന്നോട്ട് എന്നു മറുപടി പറഞ്ഞു. തന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ അമ്മയോട് കുശലാന്വേഷണങ്ങൾ നടത്തിയാണ് നടൻ തിരിച്ചു പോകുന്നതും












