അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍ എയ്ഞ്ചലാണ് അകാലത്തില്‍ വിട്ടുപിരിഞ്ഞത്.

എന്നാല്‍ നാലുവയസുകാരി എയ്ഞ്ചല്‍ ജീവനുവേണ്ടി പൊരുതുന്നവര്‍ക്ക് വേണ്ടി ജീവന്‍ നല്‍കിയാണ് യാത്രയായത്. മകളുടെ വിയോഗ ദു:ഖത്തിനിടയിവും എയ്ഞ്ചലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതപത്രം കൈമാറി.

യുകെയിലെ റെഡ്ഡിച്ചിലായിരുന്നു ടിജോയും കുടുംബവും താമസിച്ചിരുന്നത്. അസുഖബാധിതയായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഏഞ്ചലിന്റെ വിയോഗം. ചര്‍ദ്ദിയെ തുടര്‍ന്ന് റെഡിച്ചിലെ സെന്‍ട്രല്‍ ഹോസ്പിറ്റലിലായിരുന്നു ഏയ്ഞ്ചല്‍. അവസ്ഥ വഷളായതിനെ തുടര്‍ന്ന് ഉസ്റ്റര്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഹൃദയാഘാതവുണ്ടായി. ഉടനെ ബര്‍മിങ്ഹാം ചില്‍ഡ്രന്‍ ഹോസ്പിറ്റലിലേക്ക് മാറ്റി, ഇവിടെ ചികിത്സയിലിരിക്കെയാണ് എയ്ഞ്ചല്‍ അന്തരിച്ചത്. എയ്ഞ്ചലിന്റെ മൂത്ത സഹോദരന്‍ എഡ്വിന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.