ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ 

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദുബായിലാണ് മീര നന്ദന്റെ താമസം. ഇപ്പോഴിതാ മീര നന്ദൻ അവധി ആഘോഷിക്കാൻ കേരളത്തിൽ എത്തിയിരിക്കുകയാണ്. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ ചിത്രം പങ്കിട്ടത്. നാട്ടിൽ വന്നതിനു ശേഷം ഉടൻ തന്നെ ​ഗുരുവായൂർ ക്ഷേത്ര ദർശനത്തിനാണ് മീര ആദ്യം പോ​യത്.ഗുരുവായൂരമ്പല നടയിൽ തൊഴുത ശേഷമുള്ള ചിത്രങ്ങൾ ​’ഗുരുവായൂരപ്പനെ കണ്ടുവെന്ന’ തലക്കെട്ടോടെ മീര സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുകയാണ്.

വളരെ കാലത്തിനു ശേഷം ചുരിദാർ ധരിച്ച് ചന്ദനക്കുറിയും സിംപിൾ ഹെയർസ്റ്റൈലുമെല്ലാമായി മീര   പ്രത്യക്ഷപ്പെട്ടപ്പോൾ നിരവധി ആരാധകരാണ്  കമന്റുകളുമായി എത്തുന്നത് . കുറേ കാലത്തിനു ശേഷം മലയാളിയായി കണ്ടതിൽ സന്തോഷം എന്ന തരത്തിലാണ് മീരയുടെ ഫോട്ടോയ്ക്ക് കീഴിൽ വരുന്ന കമന്റുകൾ, ഗുരുവായൂർ അമ്പലനടയിൽ നിന്നുള്ള ഏറ്റവും പുത്തൻ ചിത്രങ്ങൾ മീര പങ്കിട്ടതോടെ വിവാഹം ഉടനെ ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ചോദ്യം, മീരയുടെ ഭാവി വരൻ ശ്രീജുവും നാട്ടിൽ എത്തിയിരുന്നു കഴിഞ്ഞ ദിവസം

അതോടെ ഗുരുവായൂർ നടയിൽ വെച്ചാണോ വിവാഹമെന്നും ആരാധകരുടെ ചോദ്യങ്ങൾ വരുന്നുണ്ട്. എന്നാൽ വിവാഹത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല. ഒട്ടുമിക്ക സെലിബ്രിറ്റി വിവാഹങ്ങൾക്കും വേദിയാകാറുള്ളത് ​ഗുരുവായൂരാണ്. മുല്ല എന്ന സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം