മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. ‘എംപുരാന്’ ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും ആ ചിത്രമെന്നും പൃഥ്വി പറഞ്ഞിരുന്നു, ചിത്രത്തിന്റെ അങ്ങനൊരു അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ഒരു ശുഭസൂചന പങ്കുവച്ചിരിക്കുകയാണ് തിരക്കഥാകൃത്തും, നടനുമായ മുരളി ഗോപി. പുതിയ ചിത്രമായ ‘കനകരാജ്യ’ത്തിന്റെ പ്രമോഷനിടെയാണ് മമ്മൂട്ടി ചിത്രത്തെ കുറിച്ച് മുരളി സംസാരിച്ചത്, പ്രഥ്വിരാജ്, മുരളി ഗോപി കൂട്ടുകെട്ടിൽ മമ്മൂട്ടിയെ നായകാക്കി ഒരു സിനിമ ഉടൻ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നുഅദ്ദേഹം
അങ്ങനെ ഒരു പ്ലാൻ ഉണ്ട്. അത് എപ്പോൾ നടക്കുമെന്നത്ഒന്നും കൃത്യമായി അറിയില്ല. മമ്മൂട്ടിയെ നായകനാക്കി എംപുരാൻ പോലൊരു സിനിമ ഞങ്ങളുടെ ആഗ്രഹമാണ്. ഞങ്ങൾ അതെ കുറിച്ച് സംസാരിച്ചിട്ടുണ്ട് എന്നാണ് മുരളി പറയുന്നത്. സമകാലിക അഭിനയ ലോകത്തെ ഒരു കുലപതിയാണ്അദ്ദേഹം , മമ്മൂട്ടി എന്ന അഭിനേതാവ് തന്നെ ഒരുപാട് സ്വാദീനിച്ചയാളാണ് അദ്ദേഹത്തിന് വേണ്ടി ഒരു തിരക്കഥ എഴുതണമെന്ന് വലിയ ആഗ്രഹമുണ്ട്
തന്റെ സിനിമകളിൽ താൻ എഴുതിയ ഡയലോഗുകൾ മമ്മൂക്കയുടെ ശബ്ദത്തിലൂടെ കേൾക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. നിരവധി സ്റ്റൈലുകളിലൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കാൻ സാധിക്കുന്ന മഹാ പ്രതിഭയാണ് മമ്മൂട്ടി, തനിക്ക് തന്റെ അച്ഛന്റെ അടുത്തിരിക്കുന്നതുപോലെയുള്ള ഒരു ഫീല്‍ ആണ് അത് അദ്ദേഹത്തിന്റെ മനസില്‍ നമ്മളോടുള്ള സ്നേഹം നമുക്ക് ഫീല്‍ ചെയ്യാന്‍ പറ്റും, പക്ഷേ അത് പ്രകടിപ്പിക്കുന്ന രീതി വേറെ ആയിരിക്കും. ത്നിക്ക് വളരെ ഇഷ്ടവും ബഹുമാനവുമുള്ള ഒരാളാണ് മമ്മൂട്ടി മുരളിഗോപി പറയുന്നു