ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ ആളല്ല , എന്ന് വലിയ അധിക്ഷേപ പരാമർശന നടത്തിയ സത്യഭാമ എന്ന നർത്തകിക്കെതിരെ വലിയ പ്രതിഷേധമാണുണ്ടായത്. എന്നാൽ അതെ മാനസികാവസ്ഥ തന്നെയാണ് നമ്മുടെ നാട്ടിലെ പലർക്കും. ഇത്തരക്കാരെ കാണണമെങ്കിൽ കഴിഞ്ഞ ദിവസം വിവാഹിതയായ നടി മീര നന്ദന്റെ വിവാഹ വാർത്തകൾക്കും ദൃശ്യങ്ങൾക്കും താഴെയുള്ള കമന്റുകൾ നോക്കിയാൽ മാത്രം മതി.
മീര നന്ദൻ അവർക്കും കുടുംബത്തിനും ഇഷ്ടപ്പെട്ട ഒരാളെ വിവാഹം കഴിച്ചു . എണ്ണിയിട്ടും തങ്ങളുടെ ഉള്ളി സകല വെറുപ്പും വൃത്തികേടുമാണ് നേരത്തെ പറഞ്ഞ ചിലർ കാണിക്കുന്നത്. ദിവസങ്ങളോളം നീണ്ടു നിന്ന ചടങ്ങുകള്‍ക്കൊടുവിലാണ് മീര വിവാഹിതയാവുന്നത്. മലയാള സിനിമാലോകത്ത് നിന്ന് പ്രമുഖരടക്കം നടിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ അപ്പോഴും നടിയെയും ഭര്‍ത്താവിനെയും പരിഹസിച്ച് കൊണ്ടാണ് ചിലരുടെ കമന്റുകള്‍. വിവാഹിതയാവാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചത് മുതല്‍ മീര നന്ദന് വിര്ശിക്കപ്പെടാന് തുടങ്ങിയിരുന്നു. അതിന് പ്രധാന കാരണം നടി വിവാഹം കഴിക്കാന്‍ പോകുന്ന ആളായ ശ്രീജുവും . യുകെയില്‍ താമസിക്കുന്ന ശ്രീജുവിന്റെ രൂപത്തിന് എന്തോ പ്രശ്നമുണ്ടെന്നാണ് ചിലരുടെ അഭിപ്രായം. ഇക്കാര്യം പറഞ്ഞ് അദ്ദേഹത്തിനെതിരെ വ്യാപകമായ സൈബര്‍ ബുള്ളിയിങ്ങും നടന്നു. ഇതിനെതിരെ നടി രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും മീര വിവാഹിതയായതിന് പിന്നാലെ ഭര്‍ത്താവിനെ കുറിച്ചുള്ള കമന്റുകളാണ് കൂടുതലായും വരുന്നത്
ഇങ്ങനെ ഒരാളെ വിവാഹം കഴിക്കാന്‍ നടിയ്ക്ക് എങ്ങനെ സാധിച്ചു, പണത്തിന് പുറകേ പോയാല്‍ ഇങ്ങനെയിരിക്കുമെന്നും തുടങ്ങി അനാവശ്യ മെസേജുകളാണ് മീരയ്ക്കും ശ്രീജുവിനും ലഭിച്ചത്. മനുഷ്യന്റെ നിറവും വര്‍ഗ്ഗവും വര്‍ണ്ണവും വേഷവും പറഞ്ഞ് ഇകഴ്ത്തി കാണിക്കുന്നതിനെ കുറിച്ച് വൈറലാവുകയാണ് ഒരു എഴുത്ത്. ‘സിനിമാ നടി മീരാ നന്ദന്റെ ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ടെന്ന് തോന്നും, എന്താ അയാളുടെ മൂക്ക് ഇങ്ങനെ, തുടങ്ങി ബോഡി ഷെയ്മിങിന്റെ എക്സ്ട്രീം വേര്‍ഷനാണ് വിദ്യാസമ്പന്നരായ മലയാളി നിയന്ത്രിക്കുന്ന സോഷ്യല്‍ മീഡിയയില്‍ നടന്നു കൊണ്ടിരിക്കുന്നത്.
മനുഷ്യന്റെ നിറവും വര്‍ഗ്ഗവും വര്‍ണ്ണവും വേഷവും പറഞ്ഞ് ഇകഴ്ത്തി കാണിക്കുന്നത് കൊലപാതകത്തിനോളം പോന്നൊരു ക്രൈമാണെന്ന് ഈ കൂട്ടത്തിന് അറിയാഞ്ഞിട്ടൊന്നുമല്ല.അന്യന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ചുഅതേസമയം കയറി ഏറ്റവും മോശം വൃത്തികേട് പറയുന്നത് ഇത്തരക്കാരുടെ ഹോബിയാണ് . പ്രിയപ്പെട്ട മീര നിങ്ങള്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഒരാളെങ്കില്‍ ഒരാള്‍ ഈ വംശവെറിയുടെ പേരില്‍ പോലീസ് സ്റ്റേഷന് കയറട്ടെഎന്നും പോസിറ്റീവായ കമെന്റും വരുന്നുണ്ട്.