
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വൈറലായി മാറാറുണ്ട്. താൻ ധരിക്കുന്ന ഔട്ട്ഫിറ്റിലും മേക്കപ്പിലുമെല്ലാം താരം വലിയ ശ്രദ്ധ കൊടുക്കാറുണ്ട് എന്നതും ശ്രദ്ധേയമാണ്. തന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനമായ ലക്ഷ്യയിലെ വസ്ത്രങ്ങളാണ് കാവ്യ മാധവൻ മിക്കപ്പോഴും ധരിക്കാറുള്ളത്. ഈയടുത്ത് വിവാഹിതയായ നടി മീര നന്ദന്റെ വിവാഹ റിസപ്ഷന് മേക്കപ്പ് ചെയ്ത് ഒരുങ്ങുന്ന കാവ്യ മാധവന്റെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മേക്കപ്പ് ആർട്ടിസ്റ്റുകൾ ഭംഗിയായി താരത്തിന് ഐ മേക്കപ്പ് ചെയ്യുന്ന ദൃശ്യങ്ങളാണ് ആരാധകർ ഇപ്പോൾ ചൂണ്ടി കാണിക്കുന്നത്. ഏക്താ ബ്രൈഡല്സ് എന്ന മേക്കോവർ സ്റ്റുഡിയോ ആണ് കാവ്യ മാധവനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. പട്ടു സാരിയും ആഭരണങ്ങളും ഐ മേക്കപ്പും ഹെയർ സ്റ്റൈലും തലയിൽ ചൂടിയ മുല്ലപ്പൂവും ഒക്കെ തന്നെ കാവ്യ മാധവന്റെ സൗന്ദര്യത്തിനു മറ്റു കൂട്ടുകയാണ്.

കാവ്യാ മാധവൻ സ്വന്തമായി മേക്കപ്പ് ചെയ്യാൻ ഇഷ്‌ടപ്പെടുന്ന അപൂർവം നടിമാരിൽ ഒരാൾ കൂടിയാണ്. ഐ മേക്കപ്പ് സ്വന്തം ചെയ്യുന്നതാണ് തന്റെ രീതിയെന്നും മേക്കപ്പ് ആർട്ടിസ്റ്റുകളെക്കാെണ്ട് പൊതുവെ ചെയ്യിക്കാറില്ലെന്നും ഒരു അഭിമുഖത്തിൽ കാവ്യ മാധവൻ പറഞ്ഞിരുന്നു. അതേസമയം ഇപ്പോൾ ചില മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് മുന്നിൽ ധൈര്യത്തോടെ ഇരിക്കാറുണ്ടെന്നും കാവ്യ മാധവൻ അന്ന് വ്യക്തമാക്കി. കാവ്യ മാധവനെ മേക്കപ്പ് ചെയ്യാൻ ഏറെ സമയമെടുക്കുമെന്ന് സെലിബ്രെറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളായ രഞ്ജു രഞ്ജിമാറും ജാന്മണി ദാസും മുമ്പൊരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. മേക്കപ്പിന് ഒത്തിരി സമയം എടുക്കുന്ന ആൾ ആരാണെന്ന് ഇവരോട് ചോദിച്ചപ്പോൾ രണ്ട് പേർക്കും ഒരാളുടെ പേരാണ് പറയാനുള്ളതെന്നും എന്നാൽ പേര് പറയാൻ പറ്റില്ലെന്നും ജാന്മണി ദാസ് മറുപടിയായി പറഞ്ഞു. എന്നാൽ പക്ഷെ രഞ്ജു രഞ്ജിമാർ ഇറ്റ് ചോദ്യത്തിനുള്ള ഉത്തരമായി കാവ്യ മാധവൻ എന്ന പേര് യാതൊരു മറയുമില്ലാതെ തുറന്ന് പറഞ്ഞു.

ഇത് കേട്ട് ജാന്മണി ദാസ് ഒന്ന് ഭയന്നു. പിന്നീട് തന്റെ ഉത്തരത്തിന് രഞ്ജു രഞ്ജിമാർ വിശദീകരണവും നൽകി. കാവ്യ മാധവൻ മേക്കപ്പിനെക്കുറിച്ച് നന്നായി അറിയാവുന്ന കുട്ടിയാണെന്നാണ് രഞ്ജു രഞ്ജിമാർ പറയുന്നത്. മേക്കപ്പ് ഇഷ്‌ടപെടാതെ നെറ്റി ചുളിച്ച ഒരു ആർട്ടിസ്റ്റ് ആരെന്ന ചോദ്യത്തിന് ഒരു ആർട്ടിസ്റ്റ് ഉണ്ട്, പക്ഷെ പേര് പറഞ്ഞാൽ പ്രശ്നമാകുമെന്നും അന്ന് ജാന്മണി ദാസ് അഭിമുഖത്തിലൂടെ പറഞ്ഞു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ് ഇപ്പോൾ കാവ്യ മാധവന് മിക്കപ്പോഴും മേക്കപ്പ് ചെയ്യാറുള്ളത്. ദിലീപിനൊപ്പമുള്ള കാവ്യ മാധവന്റെ രണ്ടാം വിവാഹത്തിന് മേക്കപ്പ് ചെയ്തതും ഉണ്ണി പി എസാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. അടുത്തിടെയാണ് നടി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്. തന്റെ ഫോട്ടോകളും ഫോട്ടോ ഷോട്ട് വേദികളും ഒക്കെ തെന്നെ കാവ്യ മാധവൻ തന്റെ ഇൻസ്റ്റാഗ്രാം അകൗന്റിലൂടെ പങ്കു വെക്കാറുണ്ട്. ഈ ഫോട്ടോകൾക്കും വീഡിയോകളാക്കുമൊക്കെ ഏറെ സ്വീകാര്യത ആണ് ആരാധകർ നൽകാറുള്ളത്.

കാവ്യ മാധവൻ പങ്കു വെയ്ക്കുന്ന എല്ലാ പോസ്റ്റുകളും ഇത്തരത്തിൽ ഏറെ ശ്രദ്ധ നേടിയെടുക്കാറുണ്ട്. നടിയുടെ ഇടതൂർന്ന നീണ്ട മുടിയെ പുകഴ്ത്തിയാണ് മിക്ക ആരാധകരും കമന്റുകൾ കുറിക്കാറുള്ളത്. കാവ്യയുടെ ലുക്കിനെ പ്രശ്‌നംസിച്ച് കമന്റുകൾ കുറിക്കുന്ന അർധകരും ഏറെയാണ്. കാവ്യാ മാധവൻ ഇപ്പോൾ കുറച്ച് മോഡേൺ ആയിട്ടുണ്ട് പഴയ ആ നടൻ ലുക്കിൽ കാണാൻ ആണ് ആഗ്രഹിമെന്നു പറയുന്ന ആരാധകരും ഉണ്ട്. എന്നാൽ പക്ഷെ നടി ഇപ്പോൾ മുടി സ്ട്രൈറ്റ് ചെയ്തത് ഇഷ്‌ടപ്പെടാതെ പഴയ മുടിയായിരുന്നു നല്ലത് എന്ന് കുറിച്ച് പരാതിപ്പെടുന്ന ആരാധകരെയും കാവ്യ മാധവന്റെ കമന്റ്റ് ബോക്സിൽ കാണാൻ കഴിയും.











