ജീവിതത്തിൽ അങ്ങനൊരു നഷ്ടത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടിട്ടില്ല! ശ്രീകുട്ടനെ കിട്ടേണ്ട ഗാനങ്ങൾ കിട്ടുക തന്നെ ചെയ്യും; എം ജി ശ്രീകുമാറിനെ കുറിച്ച് ലേഖ 

എംജി ശ്രീകുമാറിന് പാടാൻ അവസരം ലഭിക്കേണ്ട പാട്ടുകള്‍ കിട്ടാതെ പോയോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാര്‍ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. ശ്രീക്കുട്ടന്‍ ഒരിക്കലും അങ്ങനെ പറയുന്നത് താന്‍ ജീവിതത്തില്‍ കേട്ടിട്ടില്ല, തനിക്ക് ആ പാട്ട് തന്നില്ലെന്നോ തന്നെ ആ സിനിമയിലേക്ക് വിളിച്ചില്ല എന്നോ ഒരിക്കലും പറഞ്ഞിട്ടില്ല.

അദ്ദേഹം എപ്പോഴും പറയുന്നത് നമുക്കുള്ളത് എഴുതി വച്ചിട്ടുണ്ടാകും എന്നാണ്. നമുക്ക് കിട്ടിയിട്ടില്ല എന്നൊന്നും പറയുന്നതില്‍ കാര്യമില്ല. പലരും ഗോസിപ്പ് പറയുന്നത് കേട്ടിട്ടുണ്ട്, തനിക്ക് പാടാന്‍ വച്ചത് എംജി ശ്രീകുമാര്‍പക്ഷെ അങ്ങനൊന്നും ആര്‍ക്കും തട്ടിയെടുക്കാനാകില്ല തട്ടിയെടുത്തുവെന്ന്,ആക്കാലത്ത് അങ്ങനെ കുറച്ച് വിവാദങ്ങളൊക്കെ ഉണ്ടായിരുന്നു, ലേഖ പറയുന്നു. ശ്രീകുട്ടനെ കിട്ടേണ്ട പാട്ട് ശ്രീകുട്ടനെ തന്നെ കിട്ടും.

ജീവിതത്തിൽ  അങ്ങനൊരു നഷ്ട്ടത്തെക്കുറിച്ചു അദ്ദേഹം പറഞ്ഞിട്ടില്ല, ചില അനാവശ്യ വിവാദങ്ങളൊക്കെ മുൻപ് അദ്ദേഹത്തിന്റെ  പേരിൽ ഉണ്ടായിട്ടുണ്ടു. അതൊക്കെ ഈ മേഖലയിൽ നടക്കുന്ന കാര്യങ്ങളാണ്. പാട്ടു പാടുന്നവര്‍ അതൊന്നും അറിയേണ്ട കാര്യമില്ല, ഇപ്പോള്‍ തന്നെ എബ്രിഡ് ഷൈന്റെ പുതിയ സിനിമയിലെ പാട്ട് കഴിഞ്ഞ ദിവസമാണ് റെക്കോര്‍ഡ് ചെയ്തത്. വീട്ടില്‍ വച്ച് തന്നെയായിരുന്നു പാട്ടിന്റെ റെക്കോര്‍ഡിംഗ് എന്നും ലേഖ പറയുന്നു. അവരൊക്കെ ഈ പാട്ട് എംജി ശ്രീകുമാര്‍ പാടിയാല്‍ മതിയെന്ന് പറഞ്ഞ് വരുന്നതാണ്. അതല്ലാതെ ശ്രീക്കുട്ടന്‍ ആരേയും ഫോണ്‍ വിളിച്ച് തനിക്ക് ഈ പാട്ട് തരണം എന്ന് പറയാറൊന്നുമില്ലാ ലേഖ പറഞ്ഞു