തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യാൻ ഒരാളെ ഏൽപ്പിച്ചിരുന്നു, ജിന്റോ

തന്റെ സോഷ്യൽമീഡിയ ഹാന്റിൽ ചെയ്യാൻ ഒരാളെ ഏൽപ്പിച്ചുവെന്നല്ലാതെ പിആർ വർക്ക് ചെയ്തിട്ടില്ലെന്ന് പറയുകയാണ് ബിഗ്ഗ്‌ബോസ് ടൈറ്റില് വിന്നറായ ജിന്റോ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താനുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു ജിന്റോ. തന്റെ സോഷ്യൽമീഡിയ ഹാന്റിൽ ചെയ്യാൻ ഒരാളെ ഏൽപ്പിച്ചുവെന്നല്ലാതെ പിആർ വർക്ക് ചെയ്തിട്ടില്ലെന്നാണ് ജിന്റോ പറയുന്നത്. ബി​ഗ് ബോസിൽ കയറിയാൽ കപ്പും കൊണ്ടേ വരൂവെന്നത് ഒരു വർഷം മുമ്പ് തന്നെ ഉറപ്പിച്ചിരുന്നുവെന്നും അതിന് വേണ്ടി ഡെഡിക്കേറ്റഡായിട്ടാണ് കേറിയതെന്നും ഇപ്രാവശ്യം ഹൗസിലുണ്ടായിരുന്ന എല്ലാവരും ​ബ്രില്യന്റ് ഗെയിമേഴ്സായിരുന്നുവെന്നും മൈനസുള്ളവരെ ഏഷ്യാനെറ്റ് ഷോയിലേക്ക് കൊണ്ടുവരില്ല. വലിയൊരു ഡ്രീമായിരുന്നു ബി​ഗ് ബോസ് കപ്പെന്നും പൊതുവെ എല്ലാവരും കപ്പ് കിട്ടിയാൽ അത് എടുത്ത് ഉയർത്തും. താൻ മുട്ടുകുത്തി വണങ്ങുകയാണ് ചെയ്തത് എന്നും പ്രാർത്ഥിച്ചവർക്കും സപ്പോർട്ട് ചെയ്തവർക്കും നന്ദി പറഞ്ഞതാണ് താനെന്നും ജിന്റോ പറയുന്നു. നമ്മൾ ഷോയിൽ കയറുമ്പോൾ സോഷ്യൽമീഡിയ ഹാന്റിൽ ചെയ്യാൻ ഒരാളെ നമ്മൾ ഏൽപ്പിക്കും.

അത് താൻ മാത്രമല്ല എല്ലാ മത്സരാർത്ഥികളും ഏൽപ്പിച്ചിട്ടുണ്ടാകുമെന്നും അകത്ത് നിൽക്കുന്ന മത്സരാർത്ഥി നന്നായി വർക്ക് ചെയ്താൽ മാത്രമെ പുറത്ത് നിൽക്കുന്നയാളുകൾക്ക് ആ കണ്ടന്റ് എടുത്ത് പോസ്റ്റ് ചെയ്യാൻ കഴിയൂവെന്നും തങ്ങളുടെ സോഷ്യൽമീഡിയ ഹാന്റിൽ‌ ചെയ്യാൻ മറ്റുള്ളവരെ ഏൽപ്പിച്ചിട്ടാണ് എല്ലാവരും ഹൗസിലേക്ക് പോകുന്നത്. ഇന്നത്തെ ആളുകൾ മണ്ടന്മാരല്ല. നമ്മൾ ചെയ്യുന്ന നല്ല കണ്ടന്റുകൾ സോഷ്യൽമീഡിയ വഴി എടുത്ത് ഇടാൻ പുറത്ത് ഒരാൾ വേണമെന്നും ജിന്റോ വ്യക്തമാക്കി. ഹൗസിൽ നെഗറ്റീവ് വൈബുള്ളതായി തോന്നിയിട്ടില്ലയെന്നും തനിക്ക് എല്ലാം പോസിറ്റീവായിട്ടാണ് തോന്നിയിട്ടുള്ളത്. ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് വന്നപ്പോൾ സ്വന്തം വീട് ജപ്തി ചെയ്ത് പടിയിറങ്ങി പോകുമ്പോഴുണ്ടാകുന്ന വിഷമമായിരുന്നു തനിക്കെന്നും ജിന്റോ പറയുന്നു. അവസാനം ഹൗസിൽ നിന്നും വരേണ്ടെന്ന് വരെ തോന്നിയിരുന്നു. അത്ര അറ്റാച്ച്ഡായിരുന്നു. താൻ ജയിക്കാതിരിക്കാൻ സഹമത്സരാർത്ഥികൾക്ക് രഹസ്യ അജണ്ട ഉണ്ടായിരുന്നുവെങ്കിൽ അത് അവരുടെ ​ഗെയിമാണ്. അതുപോലെ അവർ കപ്പ് അടിക്കാതിരിക്കാൻ ഞാനും തന്റെ കളികൾ കളിച്ചിട്ടുണ്ട് എന്നും കഷ്ടപ്പെട്ട് പണിയെടുത്താണ് ഈ വിജയം നേടിയതെന്നും എല്ലാവരും ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്.

എന്നെ ജനങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു. അതുകൊണ്ട് നോമിനേഷൻ പേടിയുണ്ടായിരുന്നില്ലയെന്നും ജിന്റോ പറയുന്നു. ഹൗസിൽ‌ നമ്മൾ കളിക്കുന്ന ചില ​ഗെയിം നല്ലതായിരിക്കില്ല ചീത്തയായിരിക്കും. ചിലപ്പോൾ നുണയാകും പറഞ്ഞിട്ടുണ്ടാവുക. താൻ ഇഷ്ടംപോലെ നുണ പറഞ്ഞിട്ടുണ്ട് എന്നും പക്ഷെ നുണ പറയാത്തവർ ആരും അവിടെയില്ലയെന്നും ഈ ലോകത്ത് തന്നെ നുണ പറയാത്തവർ ഉണ്ടാവില്ല. താൻ നുണ പറയാറില്ലെന്ന് ഒരാൾ പറഞ്ഞാൽ അതാകും ഏറ്റവും വലിയ നുണയെന്നും ജിന്റോ പറയുന്നു. ഹൗസിൽ പറയുന്ന കള്ളങ്ങൾ തിരുത്തേണ്ട ആവശ്യമില്ലയെന്നും നമ്മൾ സോറി പറഞ്ഞാൽ മതി. സോറി പറയാൻ തയ്യാറായില്ലെങ്കിലാണ് കുഴപ്പമെന്നും ജിന്റോ പറയുന്നു. പലരുടേയും സ്നേഹം തിരിച്ചറിഞ്ഞത് ബി​ഗ് ബോസ് വിജയത്തിനുശേഷമെനെന്നും താൻ അറിയാത്തവർ പോലും തന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചുവെന്നും തന്റെ ഒപ്പം മത്സരിച്ചവരെ അനിയന്മാരും അനിയത്തിമാരുമായാണ് കണ്ടത്. അതുകൊണ്ട് അവർ തന്നെ പറ്റി എന്ത് പറഞ്ഞാലും തനിക്ക് പ്രശ്നമില്ലയെന്നും അവർക്ക് ഫീൽ ചെയ്തതുകൊണ്ട് പറയുന്നതാകും. അതിൽ കുഴപ്പമില്ലെന്നും ജിന്റോ പറയുന്നു. അതേസമയം സീസൺ ഒന്ന് മുതൽ ബി​ഗ് ബോസ് സ്വപ്നമായി കൊണ്ടുനടന്നിരുന്ന വ്യക്തിയാണ് ജിന്റോ.

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ജിന്റോയുടെ മുഖം ആളുകളുടെ മനസിൽ പതിഞ്ഞത് ബി​ഗ് ബോസ് സീസൺ സിക്സില് മത്സരാർത്ഥിയായി വന്നശേഷമാണ്. തുടക്കത്തിൽ പ്രേക്ഷകരും സഹമത്സരാർത്ഥികളും എഴുതി തള്ളിയ മത്സരാർത്ഥിയായിരുന്നു ജിന്റോ. എന്നാൽ ഒന്നാമത്തെ ആഴ്ചയ്ക്കുശേഷം ജിന്റോ ട്രാക്കിൽ കയറും ബുദ്ധി ഉപയോ​ഗിച്ച് കളിച്ച് ആരാധകരെ നേടുകയുമായിരുന്നു. തുടക്കം മുതൽ അവസാനം വരെ കോണ്ടന്റ് മേക്കിങിൽ മുന്നിൽ നിന്ന മത്സരാർത്ഥിയും ജിന്റോയായിരുന്നു. എന്നാൽ ജിന്റോയുടെ വിജയത്തിനുശേഷം പിആർ വർക്കുകൊണ്ട് മാത്രമാണ് ജിന്റോ വിന്നറായതെന്ന തരത്തിൽ ആക്ഷേപവും ഉയർന്നിരുന്നു. സഹമത്സരാർത്ഥികളിൽ നിന്ന് പോലും അത്തരത്തിൽ ഒരു സംസാരം വരികയും ചെയ്തിരുന്നു.