കുഞ്ഞാറ്റക്ക് ഇപ്പോൾ സിനിമയോട് താല്പര്യം വന്നിട്ടുണ്ട്! സിനിമയല്ലേ അതിനൊരു സമയം ഉണ്ടല്ലോ, മനോജ് കെ ജയൻ 

സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ് തേജലക്ഷ്മിയെന്ന കുഞ്ഞാറ്റ.മനോജ് കെ ജയന്റെയും നടി ഉർവ്വശിയുടെയും  മകൾ ആയ കുഞ്ഞാറ്റ സിനിമയിലെത്തുന്നത് എപ്പോൾ എന്ന ചോദ്യം നിരന്തരം ആരാധകർ ചോദിക്കുന്ന ഒരു വിഷയമാണ്, ഈ അടുത്താണ് മകൾ തേജലക്ഷ്മിയ്ക്ക് സിനിമയോട് താൽപര്യം വന്നതെന്നും എന്നാൽ ഒരിക്കലും സിനിമയിലേക്ക് മകളെ താൻ ഫോഴ്സ് ചെയ്ത് ഇറക്കാൻ താൽപര്യപ്പെടുന്നില്ലെന്നു൦  നടൻ മനോജ് കെ ജയൻ പറഞ്ഞിരുന്നത്. മകൾ സിനിമയിലേക്ക് എന്നുള്ള ചോദ്യം താൻ ഒരുപാട് കേൾക്കാറുണ്ടെന്നും മനോജ് കെ ജയൻ പറയുന്നു,

അവൾക്ക് ഈയിടക്കായി സിനിമയോട് ഒരു താൽപര്യം വന്ന് കേറിയിട്ടുണ്ട്. ആ താൽപര്യം തന്നോട് പറഞ്ഞിരുന്നു. സിനിമയാണ് അതിന് ഒരു സമയമുണ്ട്, ഭാ​ഗ്യമുണ്ട് നല്ല അവസരങ്ങൾ വന്നാൽ മാത്രം ചെയ്യുക  , എന്നൊക്കെ താൻ മകളോട് പറഞ്ഞു,  ഒരിക്കലും സിനിമയിലേക്ക് അവളെ ഞാൻ ഫോഴ്സ് ചെയ്ത് ഇറക്കില്ലെന്നത് തീരുമാനിച്ചിരുന്നു, അതുകൊണ്ട് അവൾ തന്നെ തന്നോട് ആ​ഗ്രഹം പറഞ്ഞപ്പോൾ നല്ലത് നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു എന്ന രീതിയിൽ താൻ നിൽക്കുന്നുവെന്നും മനോജ് കെ ജയൻ പറയുന്നു

ദൈവം അനുഗ്രഹിച്ചാൽ നായികയാകുമെന്നും സിനിമയാണ് തൻ്റെ സ്വപ്നമെന്നും അടുത്തിടെ കുഞ്ഞാറ്റയും പറഞ്ഞിരുന്നു.ഉർവശിയുടെ സഹോദരി കൽപ്പനയുടെ മകൾ ശ്രീമയിയും സിനിമയിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ഇതുവരെ പഠനവും ജോലിയുമെല്ലാമായി കുഞ്ഞാറ്റ തിരക്കിലായിരുന്നു. ഇപ്പോൾ കുറച്ച് നാളുകളായി താരപുത്രി കേരളത്തിലുണ്ട്. ഉർവശി സിനിമയുടെയും മറ്റും ആവശ്യങ്ങൾക്കായി കേരളത്തിൽ എത്തുമ്പോൾ അമ്മയ്ക്ക്ക്കൊപ്പം പോകാറുള്ളത് കുഞ്ഞാറ്റയാണ്