ആനിയെ പ്രണയിച്ചത് എന്ത് കൊണ്ടാണ് എന്ന് ഷാജി കൈലാസ് ഇത് വരെ എങ്ങും പറഞ്ഞിട്ടില്ല

ഒരു കാലത്ത് മലയാളികളുടെ പ്രിയ താരമായിരുന്നു നടി ആനി. പ്രശസ്ത സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറഞ്ഞു. ആനിയുടേയും ഷാജി കൈലാസിന്റെയും പ്രണയ കഥ ഇരുവരും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുള്ളതാണ്. പക്ഷെ ആനിയെ തന്നെ ജീവിത പങ്കാളിയാക്കാനുള്ള ഷാജി കൈലാസിന്റെ തീരുമാനത്തിന്റെ കൃത്യമായ കാരണം ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. അപ്പവും സ്റ്റൂവും കഴിക്കാനുള്ള താൽപര്യം കൊണ്ടാണ് ഷാജി കൈലാസ് തന്നെ പ്രണയിച്ച് വിവാഹം ചെയ്തെന്ന് പറയുകയാണ് ഇപ്പോൾ ആനി. ആനി അവതാരകയായ ടി.വി പാചക ഷോയിലായിരുന്നു താരപത്നിയുടെ വെളിപ്പെടുത്തൽ. ആനിയുടെ കൈപ്പുണ്യം തന്നെയാണോ ഷാജി കൈലാസിന് ആ ധൈര്യം പകർന്നത് എന്ന ചോദ്യത്തിന് നസ്രാണി പെണ്ണിനെ കെട്ടിയത് അപ്പവും സ്റ്റൂവും കഴിക്കാനാണെന്ന് ഷാജി പറയാറുണ്ടെന്നായിരുന്നു ആനിയുടെ മറുപടി. ഭക്ഷണ പ്രിയനാണെങ്കിലും ഭക്ഷണം മോശമാണെങ്കിൽ അത് മുഖത്ത് നോക്കി പറയാൻ മടിയില്ലാത്തയാളാണ് ഷാജി കൈലാസ്. ബിരിയാണിയും മട്ടൻ വിഭവങ്ങളുമാണ് ഷാജി കൈലാസിന് ഇഷ്‌ടമുള്ള മറ്റ് വിഭവങ്ങളെന്നും ആനി പറയുന്നു. ആനിയെ വിവാഹം കഴിച്ചതിനെപ്പറ്റി ഷാജി കൈലാസും മുൻപ് പറഞ്ഞിട്ടുണ്ട്. ആനി നായികയും താന്‍ സംവിധായകനും മാത്രമായിരുന്നു. യാദൃശ്ചികമായാണ് ആനിയുമായി താൻ പ്രണയത്തിലായത്.

Annie about Love
Annie about Love

ഈ കുട്ടി കൊള്ളാമല്ലോ…താന്‍ കെട്ടിയാലോ എന്ന് രണ്‍ജി പണിക്കരിനോട് താൻ ചോദിച്ചിരുന്നു. ആനിയോട് ഇതേക്കുറിച്ച് ചോദിച്ചത് അദ്ദേഹമായിരുന്നു. പ്രണയത്തിലായതിനു ശേഷം ഒരു ഫ്‌ളൈറ്റ് യാത്രയില്‍ തങ്ങളൊന്നിച്ചായിരുന്നു. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്നു. ആ യാത്രയില്‍ ആനിയുണ്ടെന്ന് താൻ അപ്പോൾ അറിഞ്ഞിരുന്നില്ല. അപ്പോഴാണ് തന്റെ കൈയ്യിലുണ്ടായിരുന്ന മോതിരം ഊരി ആനിയെ താൻ അണിയിച്ചത്. അങ്ങനെയാണ് മോതിരമാറ്റം ആകാശത്ത് വെച്ചായത്. വ്യത്യസ്ത ജാതി മത വിഭാഗക്കാരായതിരുന്നതിന്റെ പ്രശ്‌നങ്ങളെല്ലാം തന്നെ ഇവരുടെ വിവാഹ സമയത്ത് ഉണ്ടായിരുന്നു. എന്നാൽ ആ പ്രശ്നങ്ങൾ ഒക്കെ പെട്ടെന്ന് മാറിയിരുന്നു. താനാരാണെന്നുള്ളതൊക്കെ ആനിയുടെ കുടുംബത്തിന് പിന്നീടാണ് മനസിലായത്. കല്യാണമേ വേണ്ടെന്ന് പറഞ്ഞ് നടന്ന താനിപ്പോള്‍ ആനിയുടെ കുടുംബത്തിലെ പ്രിയപ്പെട്ട മരുമകനാണ് എന്നാണ് ആനിയുമായുള്ള പ്രണയത്തെയും വിവാഹത്തെയും കുറിച്ച് സംസാരിക്കവെ മുമ്പൊരിക്കൽ ഷാജി കൈലാസ് പറഞ്ഞത്. അതേസമയം വര്‍ഷങ്ങളായി സിനിമയോട് വിട പറഞ്ഞ് കുടുംബ ജീവിതം ആസ്വദിക്കുകയായിരുന്ന ആനി മലയാളത്തിലെ ഒരു കാലത്തെ ഹിറ്റ് നായികയായിരുന്നു. അഭിനയത്തിൽ നിന്നും പിന്മാറിയ ശേഷം ആനി മക്കളുടെയും ഭർത്താവിന്റെയും കാര്യങ്ങളെല്ലാം നോക്കി സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയായിരുന്നു.

Shaji kailas about annie
Shaji kailas about annie

മക്കൾ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ളവരായതോടെ ആനി വീണ്ടും ലൈം ലൈറ്റിലേക്ക് എത്തി. അത് പക്ഷെ അഭിനേത്രിയായിട്ടല്ല പകരം കുക്കറി ഷോ അവതാരകയായിട്ടായിരുന്നു. അത് വലിയ വിജയം കാണുകയും ചെയ്തു. കൂടാതെ ആനി കാറ്ററിങ് ബിസിനസും കൊണ്ടു പോകുന്നുണ്ടായിരുന്നു. ആനി ഷാജി കൈലാസ് ദമ്പതികൾക്ക് മൂന്നു ആണ്മക്കളാണുള്ളത്, ജഗന്നാഥൻ, ഷാരോൺ, റോഷൻ എന്നിവരുടെ ഇവരുടെ മക്കൾ. അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് തന്നെയാണ് മക്കളുടേയും സഞ്ചാരം. കൂടാതെ റിംഗ്‌സ് ബൈ ആനി എന്ന പേരിൽ ആനിയുടെ മക്കൾ റസ്റ്റോറന്റുകൾ നടത്തിയിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും റിംഗ്‌സ് ബൈ ആനി റസ്റ്റോറന്റുകൾക്ക് ശാഖയുമുണ്ടായിരുന്നു. മക്കൾ തിരക്കിലായതോടെ ഹോട്ടൽ ബിസിനസ് അവസാനിപ്പിച്ചു. 1993ൽ 15-ാമത്തെ വയസിലാണ് ആനി സിനിമയിലേക്കെത്തിയത്. ബാലചന്ദ്ര മേനോന്‍റെ അമ്മയാണെ സത്യം എന്ന ചിത്രത്തിൽ മുകേഷിന്റെ നായിക ആയിട്ടാണ് ആനി വേഷമിട്ടത്. അമ്മയാണെ സത്യം എന്ന സിനിമ കഴിഞ്ഞിട്ട് മഴയെത്തും മുൻപേ എന്നചിത്രത്തിൽ മമ്മൂട്ടിയുടെ നായിക ആയിട്ടാണ് ആനി വേഷമിട്ടത്. വിവാഹത്തിന് മുൻപ് ഏകദേശം മൂന്ന് വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിൽ ആനി അഭിനയിച്ചിട്ടുണ്ട്‌. ആലഞ്ചേരി തമ്പ്രാക്കള്‍, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, കിരീടമില്ലാത്ത രാജാക്കന്മാര്‍, പുതുക്കോട്ടയിലെ പുതുമണവാളന്‍, തുടങ്ങിയ സിനിമകളിൽ ആനി ചെയ്തത് ശ്രദ്ദേയമായ വേഷങ്ങൾ ആയിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന ചിത്രവും ആനിയുടെ അഭിനയ മികവ് പ്രകടമായ ചിത്രമാണ്.