
- ഇന്ത്യൻ സിനിമ ലോകം തന്നെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ശങ്കർ – കമൽഹാസൻ ഒന്നിച്ച ഇന്ത്യൻ 2. സേനാപതിയായി ഇന്ത്യനിൽ നിറഞ്ഞാടിയ കമൽഹാസനെ വീണ്ടും കാണാമെന്ന ത്രില്ലിലായിരുന്നു പ്രേക്ഷകർ. എന്നാൽ, ഉയർന്ന ഹൈപ്പിനോട് ഒട്ടം നീതി പുലർത്താൻ ചിത്രത്തിന് കഴിഞ്ഞിലെന്നാണ് ആദ്യ ദിവസത്തിന് ശേഷം തീയറ്ററുകളിൽ നിന്നുയരുന്ന അഭിപ്രായം. ഇതോടെ സംവിധായകൻ ഷങ്കറിനെതിരെ വ്യാപക വിമർശനങ്ങളും ട്രോളുകളും ഉയർന്നിട്ടുണ്ട്.
ഷങ്കർ സംവിധാനം ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് ആരാധകർ ട്രോൾ ചെയ്യുന്നത്. ലോക സിനിമ പോലും ചർച്ച ചെയ്ത യന്തിരന്റെ രണ്ടാം ഭാഗമായ 2.0 അടക്കം ഷങ്കർ വീണ്ടും തൊട്ടപ്പോൾ പൊള്ളിയപ്പോഴുള്ള അനുഭവം ആണ് ട്രോൾ ചെയ്യപ്പെടുന്നത്.
ഷങ്കറിന്റെ തന്നെ വമ്പൻ വിജയമായ അന്യനിൽ ഇനി തൊട്ട് പോയേക്കരുത് എന്നാണ് ട്രോൾ. സേനാപതി എന്ന മാസ് കഥാപാത്രത്തെ ഷങ്കർ വെറും കാരിക്കേച്ചറാക്കിയത് എന്തിനെന്ന് ചോദിച്ച് വിമർശനങ്ങളും ഉയരുന്നുണ്ട്. ഒരു ഫൈറ്റ് സീക്വൻസിൽ ഇന്ത്യൻ താത്തയുടെ സിക്സ് പാക്ക് കാണിക്കുന്ന വിചിത്രമായ ആശയം ഷങ്കറിനെപ്പോലെയുള്ള ഒരു സംവിധായകന്റെ ആശയമാണോ എന്ന് പോലും ചോദ്യം ചെയ്യപ്പെടുന്നു.











