
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പൃഥ്വിരാജ് ചിത്രം ആടുജീവിതം തിയേറ്ററുകളിലെത്തിയത്. ബ്ലെസി ഒരുക്കിയ ആടുജീവിതം തിയേറ്ററുകളിൽ വൻ വിജയമായി. മാർച്ച് 28ന് റിലിസായ ചിത്രം 160 കോടിയോളം രൂപ ആഗോള കളക്ഷനായി നേടിയിരുന്നു. വർഷങ്ങൾ നീണ്ട കാത്തിരുപ്പിനൊടുവിൽ തിയേറ്ററിലെത്തിയ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നുള്ള സ്നേഹം ഏറ്റുവാങ്ങി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതം ഒടിടിയിൽ റിലീസിനൊരുങ്ങുകയാണ്.
ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തൽ, അമല പോൾ, ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, താലിഖ് അൽ ബലൂഷി, റിക് അബി തുടങ്ങിയ താരങ്ങളും അഭിനയിച്ചു.
ചിത്രം തിയേറ്ററിൽ കണ്ട പ്രേക്ഷകർ അടക്കം ആടുജീവിതം ഒടിടിയിൽ കാണാനുള്ള ആകാംഷയിലായിരുന്നു. ഇപ്പോഴിതാ അപ്രതീക്ഷിതമായാണ് ചിത്രത്തിന്റെ ഒടിടി പ്രഖ്യാപനമെത്തിയിരിക്കുന്നത്.











