
സഹോദരങ്ങളും ഇവരുടെ മക്കളും അമ്മയുമാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായിക റിമി ടോമിയുടെ ഇപ്പോഴത്തെ ലോകം. സഹോദരങ്ങളുടെ മക്കളെ സ്വന്തം മക്കളെ പോലെയാണ് റിമി ടോമി കാണുന്നത്. ഇപ്പോഴിതാ ഇവരെക്കുറിച്ച് സംസാരിക്കുകയാണ് റിമി ടോമി. ഫ്ലവേഴ്സ് ടിവിയിൽ ശ്രീകണ്ഠൻ നായർ അവതാരകൻ ആയെത്തുന്ന ഫ്‌ളവേഴ്‌സ് ഒരു കൊടിയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ഗായിക റിമി ടോമി. താൻ ഒത്തിരി കറങ്ങാൻ പോകാറില്ല. കിട്ടുന്ന സമയം വീട്ടിലിരിക്കും എന്ന് പറയുകയാണ് റിമി ടോമി. വീട്ടിലുള്ള മൂന്ന് പിള്ളേർ സഹോദരങ്ങളുടെയാണ് എന്നാൽ പക്ഷെ ആ മൂന്നു പിള്ളേരും തന്റെയാണെന്ന് ആളുകൾ വിചാരിക്കും. താൻ അത് തിരുത്താൻ പോകാറില്ല. ഈയടുത്ത് താൻ ഒരു ട്രിപ്പിന് പോയപ്പോൾ കൊച്ചി നെടുമ്പാശേരി എയർപോർട്ടിൽ വെച്ച് റഹ്മാൻ ചേട്ടനെ കണ്ടു. താനിങ്ങനെ യാത്ര പോവുകയാണെന്ന് പറഞ്ഞപ്പോൾ അപ്പോൾ പിള്ളേരാേ എന്ന് അദ്ദേഹം തന്നോട് ചോദിച്ചു. അത് കുഴപ്പമില്ലെന്ന് താൻ മറുപടിയും പറഞ്ഞു. ഈ തള്ള പിള്ളേരെയും ഇട്ട് കറങ്ങാൻ നടക്കുവാണല്ലോ എന്നാണ് പുള്ളിയുടെ മനസിൽ. അനിയത്തിയുടെയും അനിയന്റെയും പിള്ളേരാണ് എന്ന് താൻ മറുപടി പറഞ്ഞു. അതെയല്ലേ, താനിങ്ങനെ കാണുമ്പോൾ റിമിയുടെയാണെന്ന് വിചാരിച്ചെന്ന് റഹ്മാൻ പറഞ്ഞെന്നും റിമി ടോമി ഓർക്കുന്നു. സഹോദരങ്ങളുടെ മക്കളോട് തനിക്കുള്ള അടുപ്പത്തെക്കുറിച്ചും റിമി ടോമി സംസാരിക്കുന്നു.

കൺമണിയും കുട്ടാപ്പിയും കുട്ടിമണിയുമാണ്. അതിൽ ഏറ്റവും ചെറുതായ കുട്ടിമണിയാണ് തന്റെയെല്ലാം. വീട്ടിൽ വരാൻ തന്നെ തോന്നുന്ന ഘടകങ്ങളുണ്ടല്ലോ. കുറച്ച് നാൾ പിള്ളേരെ കാണാതിരിക്കുമ്പോഴുള്ള ഫീലുണ്ട്. തന്നെ മമ്മയെന്നാണ് വിളിക്കുന്നത്. കൊച്ചിന്റെ അമ്മയെ അമ്മയെന്നും. താൻ കുളിപ്പിക്കണം, ഭക്ഷണം കൊടുക്കണം 24 മണിക്കൂറും തന്റെ കൂടെ തന്നെയാണെന്നും റിമി ടോമി പറയുന്നു. വീട്ടിലേക്ക് മാടി വിളിക്കുന്നവരായി കുട്ടികൾ വളരട്ടെ, മാത്രമല്ല റിമിയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കൾ എൻജോയ് ചെയ്യാനും അരെങ്കിലും വേണമെന്ന് ഷോയുടെ അവതാരകൻ ശ്രീകണ്ഠൻ നായർ പറഞ്ഞപ്പോൾ എന്റെ മാതാവേ എന്ന് പറഞ്ഞ് റിമി ടോമി ചിരിച്ചു. താൻ നന്നായി പണം ചെലവിടുന്ന ആളാണെന്നും റിമി ടോമി പറയുന്നു. ഞാനിത്തിരി വരവറിയാതെ ചെലവാക്കുന്ന ആളാണ്. ഇപ്പോഴത്തെ ജീവിതം ഇപ്പോഴേ ഉള്ളൂ. ആയുസും ആരോഗ്യവും ഉള്ളപ്പോൾ ചെലവാക്കുക എന്ന് ചിന്തിക്കുന്ന ആളാണ്. ഒരിക്കലും ഇതാരും മാതൃകയാക്കരുത്. ഞാൻ പൈസ നന്നായി ചെലവാക്കും. കൂടുതൽ യാത്രകൾക്കായാണ് ചെലവാക്കുന്നതെന്നും റിമി ടോമി വ്യക്തമാക്കി. താൻ വണ്ണം കുറച്ചതിനെക്കുറിച്ചും റിമി സംസാരിക്കുന്നുണ്ട്. മുമ്പ് വണ്ണമുണ്ടായിരുന്നപ്പോൾ സ്റ്റേജിൽ പെർഫോം ചെയ്യുമ്പോൾ ശ്വാസം മുട്ടുമായിരുന്നു. എന്നാൽ ഇന്ന് തനിക്ക് ആരോഗ്യവും ആത്മവിശ്വാസവും ഉണ്ട്. ബ്യൂട്ടി കോൺഷ്യസായത് കൊണ്ടല്ല വണ്ണം കുറച്ചതെന്നും റിമി ടോമി പറഞ്ഞു. പിന്നണി ഗാന രംഗത്ത് വൻ ജനപ്രീതി നേടാൻ കഴിഞ്ഞ ഗായികയാണ് റിമി ടോമി.

ഗായികയെന്നതിനൊപ്പം തന്നെ അവതാരക, നടി, റിയാലിറ്റി ഷോ വിധി കർത്താവ് എന്നീ നിലകളിലെല്ലാം തന്നെ റിമി ടോമി സാന്നിധ്യം അറിയിച്ചിട്ടുള്ള കലാകാരി കൂടിയാണ് റിമി ടോമി. റിമി ടോമിയുടെ കരിയറിലെ വളർച്ച മിക്കവർക്കും അത്ഭുതം തന്നെയാണ്. സ്റ്റേജ് ഷോകളിൽ നിന്നും പിന്നണി ഗാന രംഗത്തേക്ക് കടന്ന് വന്ന റിമി ടോമിക്ക് നല്ല എന്റർടെയ്നർ എന്ന പേര് കരിയറിൽ ഉപകരിക്കുകയുണ്ടായി. ഷോകളിലെ നിറ സാന്നിധ്യമായി റിമി ടോമി മാറി. റിമി ടോമിയുടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായി മാറാറുണ്ട്. കുടുംബത്തോട് വളരെയധികം അറ്റാച്ചഡ് ആണ് റിമി ടോമി. കുറച്ച് കാലങ്ങൾക്ക് മുൻപാണ് റിമി ടോമിയുടെ അച്ഛൻ ടോമി ജോസഫ് മരിക്കുന്നത്. തന്റെ അച്ഛന്റെ വിയോഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഇന്നും റിമി ടോമിയുടെ കണ്ണ് നനയാറുണ്ട്. റിമി ടോമിയുടെ വിവാഹ മോചനത്തിന് ശേഷം റിമി ടോമിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പല ഗോസിപ്പുകളും വന്നിരുന്നു. എന്നാൽ പക്ഷെ അതൊന്നും കാര്യമാക്കാതെ തന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ് റിമി ടോമി.











