
മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന പുതു ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്, കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്, മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആറാമത്തെ സിനിമയാണ് ഇത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജ് വെളിപ്പെടുത്തിയിരിക്കുന്നത്, കൂടാതെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചും വെളിപ്പെടുത്തുന്നു. ഷെര്‍ലക് ഹോംസ് കഥകളിലെ പോലെ പ്രൈവറ്റ് ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ മമ്മൂട്ടി ഒരു രസികന്‍ കഥാപാത്രമായിട്ടാണ് എത്തുന്നത്.

കോമഡിക്കൊപ്പം മികച്ചൊരു ഇന്‍വസ്റ്റിഗേഷന്‍ പ്ലോട്ടും ചിത്രത്തിലുണ്ട്, ഗൗതം വാസുദേവ് മേനോന് തന്നെയാണ് മമ്മൂട്ടിയെ നായകനാക്കാന്‍ നിര്‍ദേശിച്ചതെന്നും നീരജ് പറയുന്നു, അതേസമയം വാരണം ആയിരത്തിന് ശേഷം ഗൗതം വാസുദേവ് മേനോന് സൂര്യയെ വെച്ച് ചെയ്യാനിരുന്ന കഥയാണ് ഗൗതം മേനോന് ഇപ്പോള്‍ മമ്മൂട്ടിയെ വെച്ച് ചെയ്യുന്നതെന്നു൦ പറയുന്നുണ്ട്. തുപ്പറിയും ആനന്ദന്’ എന്ന പേരില്‍ സൂര്യയും ഗൗതം വാസുദേവ് മേനോനും തമ്മില്‍ സിനിമ ചെയ്യുന്നുവെന്ന് പ്രചാരണങ്ങൾ ഉണ്ടായിരുന്നു.
ആനന്ദന് എന്ന പ്രൈവറ്റ് ഡിറ്റക്ടീവിന്റെ വേഷമാണ് സൂര്യ ചെയ്യുന്നതെന്നും കോമഡിയുടെ പശ്ചാത്തലത്തില്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണ് അതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ ബജറ്റ് പ്രശ്നങ്ങള്‍ കാരണം സംവിധായകന് ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൗതം വാസുദേവ് മേനോന് ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തില്‍ സുസ്മിത ബട്ടാണ് മമ്മൂട്ടിയുടെ നായിക ആയിഎത്തുന്നത്. തിരക്കഥാകൃത്തുക്കളായ സൂരജ്-നീരജ് കൂട്ടുകെട്ടിലാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം മമ്മൂട്ടി നായകനാവുന്ന ബസൂക്കയില്‍ ഗൗതം മേനോന് ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഓണം റിലീസായി ബസൂക്കയെത്തുമെന്നാണ് വിവരം. റിലീസ് തീയതി സെപ്റ്റംബർ 12നെ ആണെന്നും പറയുന്നുണ്ട്











