സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകള്‍ സാറ ടെണ്ടുൽക്കർ  ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു 

ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകള്‍ സാറ ടെണ്ടുൽക്കർ  ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലും സാറ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു  വീഡിയോക്ക് പിന്നാലെയാണ് സാറായുടെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് ചർച്ച ആയത്. മുംബൈയില്‍  നിര്‍ത്തിയിട്ടിരിക്കുന്ന ഒരു കാരവാനിലേക്ക്  കയറുന്ന സാറയുടെ വീഡിയോ പുറത്തുവന്നതോടെയാണ് ഇങ്ങനൊരു വാർത്ത പുറത്തുവരുന്നത്. തനിക്ക് ചുറ്റുമുളളവരെ നോക്കി സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് സാറ കാരവാനിലേക്ക് കയറിപ്പോകുന്നത്

അഭിനയത്തോട് താല്പര്യമുണ്ടെന്ന് സാറ മുന്‍പും പറഞ്ഞിട്ടുണ്ട്. അധികം വൈകാതെ താരത്തിന്റെ ബോളിവുഡ് പ്രവേശനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍, സാറയുടെ സിനിമയും, നായകനും ആരാണെന്നറിയാനുള്ള ആവേശത്തിലാണ് ഇപ്പോൾ ആരാധകരെല്ലാം. എന്നാല്‍ ഈ വാര്‍ത്തകളോടെ തന്‍റെ ബോളിവുഡ് അരങ്ങേറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകളോടോ സാറയോ കുടുംബമോ പ്രതികരിച്ചിട്ടില്ല

നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് സാറ. 6.8 മില്യണ്‍ ഫോളോവേഴ്‌സ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുണ്ട്.  നിരവധി പരസ്യചിത്രങ്ങളിലും സാറ അഭിനയിച്ചിട്ടുണ്ട്.താരം  മോഡലിംഗിൽ അരങ്ങേറ്റം കുറിച്ച വീഡിയോയും വൈറലായിരുന്നു .  സാറാ ടെണ്ടുല്‍ക്കര്‍ ഷോപ്പ് എന്ന ഓണ്‍ലൈന്‍ സ്റ്റോറിന്റെ ഉടമയും കൂടിയാണ്.