
വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ് നടി ഭാമ. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഭാമയും ഭര്‍ത്താവും വേര്‍ പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വളരെ സജീവമായി തന്നെ സോഷ്യൽ മീഡിയയിലടക്കം ഉയര്‍ന്നു വരുന്നുണ്ട്. ദുബായിൽ ബിസിനസ്സ് കാരനായ അരുണ്‍ ജഗദീഷാണ് ഭാമയുടെ ഭര്‍ത്താവ്. എന്താണ് താരത്തിന്റെ ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ചതെന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇതുവരേയും ഭാമയുടെ അടുത്ത് നിന്നും മറുപടിയും ലഭിച്ചിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ ഭാമ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വിവാഹത്തെക്കുറിച്ചാണ് ഈ സ്‌റ്റോറികളില്‍ ഭാമ പറയുന്നത്. ‘വേണോ നമുക്ക് സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടു വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുക്കും. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നു പോലും അറിയാതെ. ജീവന്‍ എടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും ഇത്രയും വേഗം” എന്നാണ് സ്‌റ്റോറിയായി ഇന്നലെ രാത്രയിൽ ഭാമ കുറിച്ചിരുന്നത്.

ഭാമയുടെ കുറിപ്പുകള്‍ക്ക് പിന്നിലെ കാര്യകാരണങ്ങള്‍ എന്താണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. അതുകൊണ്ടാണോ എന്നറിയില്ല ഭാമ ഇപ്പോൾ ആ സ്റ്റോറി ഡിലീറ്റ് ചെയ്തിട്ടുണ്ട് അതിനൊപ്പമുള്ള ബലൂണിന്റെ രണ്ട് സ്റ്റോറികൾ മാത്രമാണ് ഭാമയുടെ ഇൻസ്റ്റാഗ്രാം അകൗണ്ട് നോക്കിയാൽ ഇപ്പോൾ കാണാൻ കഴിയുന്നത്. മുൻപ് മകളുടെ കൂടെയുള്ള ചിത്രങ്ങൾ ഭാമ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചപ്പോൾ ഈയൊരു ചിത്രത്തിന് നല്‍കിയ ക്യാപ്ഷനിലാണ് താനൊരു ശക്തയായ സ്ത്രീയായതിന്റെ കാരണത്തെ കുറിച്ച് നടി സൂചിപ്പിച്ചിരുന്നത്. ‘ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി’, എന്നാണ് ഭാമ ഈ ചിത്രത്തിന് തലക്കെട്ടായി എഴുതിയിരുന്നത്. എന്നാല്‍ പക്ഷെ ആദ്യമെഴുതിയ പോസ്റ്റില്‍ നിന്നും നടി മാറ്റം വരുത്തുകയും ചെയ്‌തിരുന്നു. എന്തായാലും താന്‍ സിംഗിള്‍ മദറാണെ ന്ന് നടി പ്രഖ്യാപിച്ചതോടെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്ന കാര്യം ആരാധകർ ഉറപ്പിക്കുകയും ചെയ്‌തു. അതേസമയം ബിസിനസുകാരനാണ് അരുണ്‍ ജാഗദീഷ്. 2020 ജനുവരിയിലായിരുന്നു ഭാമയും അരുൺ ജഗദീഷും വിവാഹിതരായത്. ഇരുവരും വര്‍ഷങ്ങളായി അറിയുന്നവരുമായിരുന്നു.

അത്യാഡംബരത്തോടെ തന്നെ നടന്ന വിവാഹ ചടങ്ങിൽ മലയാള സിനിമാലോകത്തെ ഒട്ടനവധി താരങ്ങൾ പങ്കെടുത്തിരുന്നു. 2021 ലാണ് ഇരുവരുടേയും മകള്‍ ഗൗരി ജനിക്കുന്നത്. എന്നാൽ പക്ഷെ ഗര്‍ഭിണിയാണെന്ന കാര്യവും മകളുണ്ടായ കാര്യവുമൊക്കെ നടി അതീവ രഹസ്യമായി സൂക്ഷിച്ചെങ്കിലും പിന്നീട് ഭാമ തന്നെയാണ് ഇക്കാര്യം എല്ലാവരോടുമായി പറയുന്നത്. മകള്‍ ജനിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയിലൂടെ മകള്‍ ഗൗരിയുടെ ജനനത്തെ പറ്റി നടി പറയുന്നത്. മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ ഭാമ സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ ഒക്കെ പങ്കുവച്ചിരുന്നു. എന്നാല്‍ പിന്നീട് ഭര്‍ത്താവുമൊത്തുള്ള ചിത്രങ്ങളെല്ലാം തന്നെ താരം തന്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയ അകൗണ്ടുകളിൽ ഭാമ അരുൺ എന്ന് ഭാമ പേര് മാറ്റിയിരുന്നു. ഫോട്ടോസ് ഒഴിവാക്കിയതിന് പിന്നാലെ ഭാമ അരുണ്‍ എന്ന പേരിനും നടി മാറ്റം വരുത്തി. ഇതോടെയാണ് ഭാമയുടെ വിവാഹ മോചന വാർത്ത ചര്‍ച്ചകളില്‍ നിറയുന്നത്. എന്നാല്‍ പക്ഷെ മൗനം വെടിയാന്‍ ഭാമ കൂട്ടാക്കിയില്ല. ഇതിനിടെ താന്‍ സിംഗിള്‍ മദറാണെന്ന് ഭാമ ഒരിക്കല്‍ പറയുകയുണ്ടായി.

ഇതോടെ വിവാഹ മോചനം ശരി വെക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ഇതുവരേയും പിരിഞ്ഞുവെന്നോ എന്തുകൊണ്ട് പിരിഞ്ഞുവെന്നോ ഭാമ പ്രതികരിച്ചിട്ടില്ല. വിവാഹ മോചന വാര്‍ത്തകളോട് ഇരുവരും ഇതുവരേയും പ്രതികരിച്ചിട്ടില്ല. മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാമ. ലോഹിതദാസാണ് ഭാമയെ മലയാള സിനിമയിലേക്ക് കൊണ്ട് വരുന്നത്. തനി നാട്ടിന്‍പുറത്തുകാരി വേഷങ്ങളിലൂടെയായിരുന്നു ഭാമ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ മനസില്‍ ഇടം നേടിയെടുക്കുന്നത്. ആദ്യ സിനിമയായ നിവേദ്യം മുതൽ ഭാമ നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായിക കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. മലയാളത്തിലെ മുൻനിരയിലെ മിക്ക യുവനടന്മാരുടെയും നായികയായി ചുരുങ്ങിയ കാലത്തിനുള്ളിൽ ഭാമ തിളങ്ങി. ഇടയ്ക്ക് സിനിമയില്‍ നിന്നും കുറേക്കാലം മാറി നിന്നതിന് ശേഷമാണ് ഭാമ വിവാഹിതയാവുന്നത്.











