
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അവതാരകയായ രഞ്ജിനി ഹരിദാസ് താൻ ജല ഉപവാസത്തിലാണെന്ന കാര്യം തുറന്ന് പറഞ്ഞത്. ഭക്ഷണം കഴിക്കാതെ വെള്ളം മാത്രം കുടിച്ച് 21 ദിവസം ഉപവാസമിരിക്കാനായിരുന്നു രഞ്ജിനിയുടെ തീരുമാനം. ജീവന് ആപത്താണെന്ന് ചിലർ അഭിപ്രായപ്പെട്ടെങ്കിലും താൻ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ഉപവാസമിരിക്കുന്നതെന്ന് രഞ്ജിനി വ്യക്തമാക്കി. ഇപ്പോഴിതാ 14 ദിവസത്തെ ഉപവാസം പൂർത്തിയായതിന് പിന്നാലെ തന്റെ അനുഭവം പങ്കുവെക്കുകയാണ് രഞ്ജിനി ഹരിദാസ്. പതിനാല് ദിവസം കഴിഞ്ഞപ്പോഴുള്ള മാറ്റങ്ങൾ രഞ്ജിനി പങ്കുവെക്കുന്നു. പതിനാല് ദിവസത്തെ വാട്ടർ ഫാസ്റ്റിംഗിന്റെ അവസാനമായിരിക്കുന്നു. ടെക്നിക്കലി 15 ദിവസമായെന്ന് കരുതുന്നു. കാരണം ഇന്ന് വൈകുന്നരം അഞ്ച് മണിക്ക് തന്റെ ആദ്യ മീൽ കഴിക്കാനാണ് തീരുമാനം. എങ്ങനെ തോന്നുന്നെന്ന് ഒരുപാട് പേർ തന്നോട് ചോദിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ തനിക്കൊന്നും തോന്നുന്നില്ല. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്ത ഒരു ശൂന്യത. ഒരു പുതിയ കാൻവാസ് പോലെ. ജീവിതം വീണ്ടും തുടങ്ങാൻ പോകുന്നത് പോലെ. തനിക്ക് ഫ്രഷ് ആയും ക്ലീൻ ആയും തോന്നുന്നു. തീർച്ചയായും കടുത്ത വിശപ്പുണ്ട്. ഇപ്പോൾ വിശപ്പ് കൂടുതലുണ്ട്. കാരണം ഇത് പൂർത്തിയായതിനാൽ ഭക്ഷണമില്ലാതെ ഇത്രയും ദിവസങ്ങൾ അതിജീവിക്കാൻ വേണ്ടി വന്ന ദൃഡനിശ്ചയം ഇനി ഒഴിവാക്കാമെന്ന് തനിക്കറിയാമെന്നും രഞ്ജിനി പറയുന്നു. മറ്റൊരു ചോദ്യം തനിക്ക് എത്ര കിലോ ഭാരം കുറഞ്ഞെന്നാണ്.

ഉപവാസം ഭാരം കുറയ്ക്കാനുള്ള ഡയറ്റോ ആരോഗ്യകരമായ രീതിയോ അല്ലെന്ന് ആദ്യം തന്നെ പറയാമെന്നും രഞ്ജിനി മറുപടി നൽകുന്നു. അതിനാൽ ജല ഉപവാസത്തിലൂടെ ഭാരം കുറയ്ക്കാമെന്ന് ആവേശം കൊള്ളരുത്. തീർച്ചയായും ഭാരം കുറയും. പക്ഷെ ഇതിന്റെ മഹത്തായ ഗുണങ്ങൾ അറിഞ്ഞ ശേഷം ഈ മനോഹരമായ, വെല്ലുവിളി നിറഞ്ഞ യാത്ര ആരംഭിക്കുക. 14 ദിവസത്തിനുള്ളിൽ 4.7 കിലോ ഭാരം തനിക്ക് കുറഞ്ഞു. മിക്ക ആളുകളുമായി താരതമ്യം ചെയ്യുമ്പോൾ അധികം കുറഞ്ഞിട്ടില്ല. പക്ഷെ താൻ വളരെ എക്സൈറ്റഡാണ്. കാരണം തന്റെ വെയ്റ്റ് ഗോളിന് അടുത്തെത്തി. അതിലേക്ക് നയിക്കുന്ന ഏത് സഹായത്തെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. ശരീരഭാരം കുറയുന്നത് നിങ്ങളുടെ മെറ്റബോളിസം ആരോഗ്യ സ്ഥിതി തുടങ്ങിയ ഘടകങ്ങളെ അനുസരിച്ചാണെന്നും രഞ്ജിനി ഹരിദാസ് കുറിപ്പിൽ പറയുന്നു. വരുന്നയാഴ്ചയും പഴങ്ങളും പച്ചക്കറികളുമാണ് കഴിക്കേണ്ടത്. പിന്നീട് പതിയെ ഡയറ്റിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങൾ ഉൾപ്പെടുത്തുമെന്നും രഞജിനീ കൂട്ടിച്ചേർക്കുന്നു. അതേസമയം ഭക്ഷണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മൊത്തം മാറിഎന്നും വെള്ളവും അവശ്യ ധാതുക്കളും നൽകുന്നിടത്തോളം മനുഷ്യർക്ക് ആഴ്ചകളോളം ഭക്ഷണമില്ലാതെ അതിജീവിക്കാൻ പറ്റുമെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും രഞ്ജിനി വ്യക്തമാക്കി. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും അത്ഭുകരമായ മാന്ത്രികമായ അനുഭവമാണ്.

ഇത് ജീവിതത്തെ മാറ്റി മറിക്കുന്നതാണെന്ന് താൻ കരുതുന്നു. 42 വയസിൽ ജല ഉപവാസത്തെ പോലെ മറ്റൊന്നും തന്നെ ആകർഷിച്ചിട്ടില്ല. രണ്ടാഴ്ചക്കുള്ളിൽ ജല ഉപവാസം തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി. അതേസമയം രഞ്ജിനി ഹരിദാറിനെ അഭിന്ദിച്ചെത്തുന്നആരാണ് കമന്റ് ബോക്സിൽ ഏറെയും. ചിലർക്കിത് വിശ്വസിക്കാനാവുന്നില്ലെന്നാണ് പറയുന്നത് . രണ്ടതാഴ്ച്ച മുന്നേ വാട്ടർ ഫാസ്റ്റിംഗ് തുടങ്ങിയ കാര്യം രഞ്ജിനി പങ്കുവച്ചപ്പോൾ ശ്വേത മേനോനും, രഞ്ജിനി ജോസും അടക്കം നിരവധി സെലിബ്രിറ്റികളാണ് രഞ്ജിനിയ്ക്ക് ആശംസകളും, പ്രോത്സാഹനവും നല്‍കി കമന്റ് ബോക്‌സില്‍ എത്തിയിരുന്നത്. രഞ്ജിനിയെക്കൊണ്ട് സാധിക്കൂ, ധൈര്യമായി മുന്നോട്ട് പോകൂ എന്നാണ് ആരാധകരും അന്ന് പറഞ്ഞത്. ഇത്രയും ദിവസം ഭക്ഷണം ഇല്ലാതെ എങ്ങനെ ജീവിയ്ക്കും എന്ന കൗതുകമാണ് ചിലര്‍ക്ക്. ഈ തെറാപ്പി ചെയ്തവരില്‍ ചിലര്‍ അനുഭവം പങ്കുവച്ചെത്തുന്നതും കമന്റ് ബോക്‌സില്‍ കാണാം.











