ഇപ്പോളത്തെ പ്രായത്തിൽ മമ്മൂട്ടിക്കോ, മോഹൻലാലിനോ  ഈ സിനിമ ചെയ്യാൻ കഴിയില്ല! അവർക്ക് ചേരാത്ത കഥയുമായി ചെല്ലില്ല, എസ് എൻ സ്വാമി 

മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരകഥ രചിച്ചിട്ടുള്ള തിരക്കഥകൃത്താണ് എസ്‌ എൻ സ്വാമി. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സീക്രട്ട്, ചിത്രത്തിൽ നായകനായി എത്തിയിരിക്കിന്നത് ധ്യാൻ ശ്രീനിവാസൻ ആണ്, ഈ മാസം 26  നെ ആണ് ഈ ചിത്രം തീയറ്ററുകളിൽ റിലീസിനായിഎത്തുന്നത്. എന്നാൽ മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് നിരവധി ഹിറ്റ് ചിത്രങ്ങൾ ചെയ്യ്ത സ്വാമി എന്തുകൊണ്ടാണ് സീക്രട്ട് എന്ന ഈ ചിത്ര൦ ധ്യാനിനെ വെച്ച് ചെയ്യ്തതെന്ന് ചോദ്യത്തിനാണ് സ്വാമി ഇങ്ങനൊരു മറുപടി നൽകുന്നത്.

ഇപ്പോളത്തെ പ്രായത്തിൽ മോഹൻലാലിനോ , മമ്മൂട്ടിക്കോ ഈ സിനിമ  ചെയ്യാൻ കഴിയില്ല. ഒരിക്കലും അവർക്ക് ചേരാത്ത ഒരു കഥയുമായി തനിക്ക് അവർക്ക് മുന്നിലിലേക്ക് പോകാൻ കഴിയില്ല , അങ്ങനൊരാൾ അല്ല താൻ. ഈ കഥക്ക് യോജിച്ച നടൻ ധ്യാൻ ശ്രീനിവാസൻ ആണ്. ചിത്രത്തിലെ നായക കഥാപത്രത്തിന് യോജ്യൻ ധ്യാൻ തന്നെയാണ്. എസ എൻ സ്വാമി പറയുന്നു.

മമ്മൂട്ടിയുടെ സേതുരാമയ്യർ പോലൊരു കുറ്റാന്വേഷണ സിനിമ മലയാളത്തിൽ മറ്റൊരു സിനിമക്കും ആഘോഷിക്കാൻ കഴിഞ്ഞു കാണത്തില്ല , അതെ രീതിയിൽ കൊണ്ടുവരാൻ ശ്രമിച്ച മറ്റൊരു സിനിമ ആയിരുന്നു സി ബി ഐ യുടെ അഞ്ചാമത്തെ സിനിമ , എന്നാൽ അത് വേണ്ടത്ര വിജയം കൈവരിക്കാൻ കഴിഞ്ഞില്ല, ഒരുപാട് കാര്യങ്ങൾ ഒരു സിനിമയിൽ പറയാൻ ശ്രമിച്ചതാണ് വലിയ ഒരു പിശക് സംഭവിച്ചത്. അതിൽ നിന്നും ഒരു പാഠം ഉൾക്കൊണ്ടാണ് സീക്രട്ട് താൻ സംവിധാനം ചെയ്യ്തത് സ്വാമി പറയുന്നു