
ഗ്ലാമറസ് വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങളും അധിക്ഷേപങ്ങളുംസോഷ്യൽ മീഡിയിൽ കേൾക്കുന്ന ആളാണ് സാനിയ ഇയ്യപ്പൻ .ഇപ്പോഴിതാ സോഷ്യൽ മീഡിയ ട്രോളുകളെ കുറിച്ചും, തനിക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെ കുറിച്ചു സംസാരിക്കുകയാണ് നടി . ട്രോളുകൾ നല്ലതാണ് , അതുകൊണ്ടാണ്ത നിക്ക് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കൂടിയത് സാനിയ പറയുന്നു. കമന്റുകൾ അന്നും ,ഇന്നും താൻ നോക്കാറില്ല.എന്നാൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത് കമന്റിടുന്നവരുണ്ടു. സിനിമയിൽ അവസരം കിട്ടാൻ ഡ്രസിന്റെ നീളം കുറയ്ക്കു എന്നൊക്കെ പറയുന്നവരോട് തനിക്ക് ഒരു മറുപടിയേയുള്ളൂ

ഡ്രെസിന്റെ നീളം കുറച്ചാൽ സിനിമയിൽ അങ്ങനെ അവസരം കിട്ടിയിരുന്നുവെങ്കിൽ തനിക്ക് ഹോളിവുഡിൽ എത്തുമായിരുന്നല്ലോ, നടി ചോദിക്കുന്നു, സൈബർ ബുള്ളിയിങ് മറ്റുള്ളവരിൽ ഉണ്ടാക്കുന്ന പ്രശനങ്ങൾ ഒരുപാട് എന്നാൽ അതിന്നും മൈൻഡ് ചെയ്യാതെ മുന്നോട്ട് പോകണം. തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ പെൺകുട്ടിയ സൈബർ അറ്റാക്കിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത് ഈയ്യിടയല്ലേ. വ്യക്തിഹത്യ ചെയ്യുന്നവരെ മൈൻഡ് ചെയ്യരുതെന്നാണ് നടി പറയുന്നത്

ഏതു നല്ലതിന്റേയും കുറ്റം കണ്ടെത്തി ഇടിച്ചുതാഴ്ത്താനാണ് ഭൂരിപക്ഷം പേർക്കും താൽപര്യം. അതുനോക്കി ജീവിക്കാനാകില്ലാ. അച്ഛനും അമ്മയും ച്ചേചിയുമാണ് തന്റെ സ്‌ട്രോങ് പില്ലേഴ്‌സ്. ആ പിന്തുണ മാത്രം മതി തനിക്ക്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്











