ഒരിക്കലും പരസ്യപ്രകടനമല്ല! മഞ്ജുവും, മീനാക്ഷിയും നല്ല സ്നേഹത്തിൽ; ആരും കുറ്റം  പറയേണ്ട 

മലയാള സിനിമയിൽ നിരവധി താരദമ്പതികളിൽ പ്രേക്ഷകർക്ക് ഇഷ്ട്ടമുള്ള താരദമ്പതികൾ ആയിരുന്നു മഞ്ജുവാര്യരും, ദിലിപും, എന്നാൽ ഈ ബന്ധം അധികകാലം മുന്നോട്ടു പോയിരുന്നില്ല, ഇരുവർക്കും മീനാക്ഷി എന്നൊരു മകൾ കൂടിയുണ്ട്, വിവാഹമോചനത്തിന് ശേഷം മീനാക്ഷി അച്ഛൻ ദിലീപിനൊപ്പമാണ് താമസിക്കുന്നത്, സോഷ്യൽ മീഡിയിൽ സജീവമായ മീനാക്ഷി അമ്മയെ തിരിഞ്ഞു നോക്കാത്ത മകൾ എന്ന് പേരും കൂടി സമ്പാദിച്ചിട്ടുണ്ട്, അമ്മയും ,മകളും വലിയ അകലച്ചയിലാണെന്നുള്ള വാർത്തകൾ വരെ എത്തിയിരുന്നു, എന്നാൽ അതൊരു സത്യാവസ്ഥ അല്ലെന്നും അമ്മമകൾ ബന്ധം നല്ലരീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നാണ് ചില സൂചനകൾ പറയുന്നത്,

കാരണം അമ്മയും, മകളും പരസ്പരം ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്ത് തുടങ്ങിയിരിക്കുന്നു. ആളുകളെ കാണിക്കാൻ പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നേയുള്ളു, അമ്മയും മകളും നല്ല സ്നേഹത്തിലാണ് ഇതിൽ നിന്നും മനസിലാകുന്നത്, മകളുടെ സ്നേഹം ആവശ്യത്തിലധികം  കിട്ടുന്നത് കൊണ്ട് തന്നെയാകും പുഞ്ചിരിയോടെ സ്വപ്നങ്ങൾക്ക് പിന്നാലെ മഞ്​ജുഇന്നും  സഞ്ചരിക്കുന്നത് . എപ്പോഴും ചിരിച്ച മുഖത്തോടെ കാണപ്പെടുന്നതും. മീനാക്ഷിയും മഞ്ജുവിനെപ്പോലെ തന്നെയാണ്. എപ്പോഴും ഒരു ചെറു പുഞ്ചിരി മുഖത്തുണ്ടാകും.

കഴിഞ്ഞ ദിവസമാണ് മീനാക്ഷി എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. ചെന്നൈയിൽ നടന്ന ബിരുദദാന ചടങ്ങ് കാണാൻ ദിലീപും കാവ്യയും എത്തിയിരുന്നു. മഞ്ജു കൂടി വേണമായിരുന്നുവെന്നാണ് ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങൾ മീനാക്ഷി പങ്കിട്ടപ്പോൽ സോഷ്യൽ മീഡിയിലെത്തിയ കമെന്റുകൾ.