ഞാൻ ഒരു വാ പോയ കോടാലിയാണ്, അത് തന്നെയാണ് എന്റെ വലിയ കുഴപ്പവും, റിമി ടോമി

ശ്രീകണ്ഠൻ നായർ അവതാരകൻ ആയെത്തുന്ന ഫ്‌ളവേഴ്‌സ് ടീവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രീയ പരിപാടിയായ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് തനിക്കുണ്ടായ രു വിഷമാവസ്ഥയെ പറ്റി ഗായിക റിമി ടോമി വെളിപ്പെടുത്തിയത്. കൈ അനക്കാന്‍ പോലും പറ്റാത്ത അവസ്ഥയായെന്നൊക്കെ റിമി ടോമി പറഞ്ഞതോടെ ഇത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. റിമി ടോമിയ്ക്ക് എന്തുപറ്റിയെന്ന് ചോദിച്ച് ആളുകള്‍ വിളിക്കാന്‍ തുടങ്ങിയതോടെ ഈ വിഷയത്തിലൊരു ക്ലാരിറ്റിയുമായി വന്നിരിക്കുകയാണ് ഗായികയിപ്പോള്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിമി ടോമി ഈയൊരു സംഭവത്തിൽ വിശദീകരണം നൽകുന്ന വീഡിയോ പങ്കു വെച്ചിരിക്കുന്നത്. റിമി ടോമിയ്ക്ക് എന്താണ് പറ്റിയത്, കൈ വയ്യാതെ ആശുപത്രിയിലാണ്, ആസ്റ്റര്‍ മെഡിസിറ്റിയിലാണ് എന്നിങ്ങനെ പലരും ചോദിക്കാന്‍ തുടങ്ങി. ഇതിനൊക്കെ കാരണം താന്‍ തന്നെയാണ്. വാ പോയ കോടാലി എന്ന് പറയുന്നത് പോലെ ഇതൊക്കെ താന്‍ തന്നെ ടിവി യില്‍ പോയി വിളിച്ച് പറയും. അത് വാർത്തയായി വരുമെന്നും റിമി ടോമി പറയുന്നു. തന്റെ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റകളെ ഒന്ന് തമാശയ്ക്ക് എടുത്ത് ഉയര്‍ത്തിയതോടെ കൈയ്ക്ക് പണി കിട്ടിയെന്നായിരുന്നു റിമി ടോമി ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ പറഞ്ഞത്.

ചെറിയ രീതിയില്‍ ഉളുക്കി പോയത് ഗൗനിക്കാതെ ഇരുന്നതോടെ പ്രശ്‌നം കൂടുതലായെന്നും പിന്നീട് അതിന് വേണ്ടി ആശുപത്രിയില്‍ പോയി കാണിക്കേണ്ടതായി വന്നുവെന്നുമാണ് റിമി ടോമി പരിപാടിയിലൂടെ പറഞ്ഞത്. ഈയൊരു വീഡിയോ പുറത്ത് വന്നതിനെ തുടർന്നാണ് ഇപ്പോൾ ആളുകൾ തന്നെ വിളിക്കുനന്നതെന്നും റിമി ടോമി പറയുന്നു. മാത്രമല്ല താൻ ഇനി ഒന്നും പറഞ്ഞില്ലെങ്കിലും വാര്‍ത്ത ഉണ്ടാക്കാന്‍ ഇരിക്കുന്നവര്‍ സംഭവിക്കാത്ത കാര്യങ്ങള്‍ പോലും ഊതി പെരുപ്പിച്ച് വലിയ സംഭവമാക്കും എന്നും എല്ലാവരും ഒരുപോലെ ആണെന്നല്ല താൻ പറയുന്നത് എന്നും റിമി ടോമി ഈ വീഡിയോയിലൂടെ പറയുന്നു. എന്നിരുന്നാലും ചിലര്‍ റേറ്റിംഗിന് വേണ്ടി എന്തും വിളിച്ച് പറയുന്നവരാണ്. ഇതും മോശമായി എഴുതിയിട്ടില്ല. താന്‍ പറഞ്ഞത് തന്നെയാണ് അതിലുള്ളത്. അതിലൊരു ക്ലാരിഫിക്കേഷന് വേണ്ടിയാണ് താനിപ്പോള്‍ പറയുന്നതും എന്നും റിമി ടോമി പറയുന്നു. ശ്രീകണ്ഠന്‍ സാറിന്റെ പരിപാടിയില്‍ പറഞ്ഞത് പോലെ കഴിഞ്ഞ ഡിസംബറിലാണ് തനിക്കിത് സംഭവിക്കുന്നത്. തന്റെ കൂടെയുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ രണ്ട് പേരെ തമാശയ്ക്ക് താൻ എടുത്ത് പൊക്കി. അപ്പോള്‍ തന്നെ തന്റെ കഴുത്ത് വെട്ടി. അതിന് ശേഷം വര്‍ക്കൗട്ടൊക്കെ ചെയ്തപ്പോള്‍ കാര്യം കുറച്ച് പ്രശ്‌നത്തിലായി. കൈയ്ക്ക് വേദന വന്നു. എന്ന് കരുതി കൈ പൊക്കാന്‍ പറ്റാതെ ആശുപത്രിയില്‍ കിടക്കയിലൊന്നും അല്ല. ഫിസിയോ തെറാപ്പി ഒക്കെ എടുത്ത് റെഡിയായി വന്നു.

ഇതൊക്കെ പറയാന്‍ കാരണം തന്റെ വളരെ ക്ലോസ് ആയിട്ടുള്ള ആളുകള്‍ വരെ കാര്യമെന്താണെന്ന് ചോദിച്ച് വിളിക്കാന്‍ തുടങ്ങിയതോടെയാണ്. അയ്യോ റിമിയ്ക്ക് എന്ത് പറ്റി? ആശുപത്രിയിലാണോ എന്നൊക്കെയാണ് അവര്‍ ചോദിക്കുന്നത്. റിമിയ്ക്ക് പറ്റിയ അവസ്ഥ കണ്ടോ, പരിതാപകരം, നിങ്ങളെല്ലാവരും പ്രാര്‍ഥിക്കണം എന്നൊക്കെ പറഞ്ഞാണ് പലരും വാര്‍ത്തയ്ക്ക് തലക്കെട്ട് കൊടുത്തത്. ഇതോടെ തന്റെ ബന്ധുക്കള്‍ പോലും പേടിച്ച് പോയി. ഇന്നലെ വരെ സംസാരിച്ചിരുന്നവര്‍ക്ക് പോലും ടെന്‍ഷനായെന്നും റിമി ടോമി പറയുന്നു. ഇത് കഴിഞ്ഞ ഡിസംബറില്‍ സംഭവിച്ചതാണെന്നും ഇപ്പോള്‍ യാതൊരു കുഴപ്പവും തനിക്കില്ല. അതിലൊരു ക്ലാരിറ്റി വരുത്താനാണ് ഇങ്ങനെയൊരു വീഡിയോയുമായി എത്തിയതെന്നാണ് റിമി ടോമി പറയുന്നത്. അതേസമയം മലയാളത്തിൽ ഗായിക, അവതാരക, അഭിനേത്രി, എന്നിങ്ങനെ പല റോളുകളിലും നിറഞ്ഞ് നില്‍ക്കുന്ന താരമാണ് റിമി ടോമി. ചെറിയ പ്രായത്തിലെ പാട്ടുകാരിയായി കരിയര്‍ ആരംഭിച്ച റിമി ടോമി പ്രായഭേദ മന്യേ ഒത്തിരി ആരാധകരെയും സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ റിമി ടോമിയെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തകളായിട്ടാണ് സോഷ്യൽ മീഡിയയിലൊക്കെ പ്രചരിക്കാറുള്ളത്.