
ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമാ രംഗത്തെ മുൻനിര താരങ്ങളുടെയൊക്കെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റായി മാറാൻ കഴിഞ്ഞ വ്യക്തിയാണ് രഞ്ജു രഞ്ജിമാർ. ഇപ്പോഴിതാ നടി ജ്യോതിർമയിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജു രഞ്ജിമാർ. മേക്കപ്പ് കരിയറിലെ തുടക്ക കാലത്താണ് താനും ജ്യോതിർമയിയും പരിചയപ്പെടുന്നതെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു. മലയാളത്തിലെ ഒരു ഓൺലൈൻ മീഡിയയോടാണ് രഞ്ജു രഞ്ജിമാറുടെ പ്രതികരണം. ഒരു പരസ്യത്തിന്റെ ഷൂട്ട് നടക്കുമ്പോൾ റോയി എന്ന തന്റെ ഫ്രണ്ട് അവിടെ മേക്കപ്പ് ചെയ്യുന്നുണ്ടായിരുന്നു. താൻ അവിടെ കാണാനായി ചെന്നു. കുറേ മെയിൽ ആർട്ടിസ്റ്റുകളുണ്ട് അവിടെ. അവർക്ക് മേക്കപ്പ് ചെയ്യാൻ താനും സഹായിക്കാൻ കയറി. അവർക്കത് ഇഷ്ടപ്പെട്ടു എന്നും രഞ്ജു രഞ്ജിമാർ പറയുന്നു. പിറ്റേ ദിവസത്തെ വർക്കിന് പിന്നെയും തന്നെ വിളിച്ചു. 500 രൂപ തനിക്ക് അന്ന് തന്നു എന്നും അങ്ങനെ താൻ സ്വയം മേക്കപ്പ് ആർട്ടിസ്റ്റായി മാറി എന്നാണ് രഞ്ജു രഞ്ജിമാർ പറയുന്നത്. തനിക്കൊരു പഠനമോ അത്തരത്തിൽ ഒരു അക്കാദമിക് ക്വാളിഫിക്കേഷനോ ഇല്ലന്നും രഞ്ജു രഞ്ജിമാർ പറയുന്നു. പ്രൊഡക്ടുകൾ കൂട്ടി വായിച്ച് അതിന്റെ അർത്ഥം മനസിലാക്കാൻ പോലും തനിക്കറിയില്ല. അങ്ങനെയൊരു കാലഘട്ടത്തിലാണ് തന്റെ മേക്കപ്പിന്റെ ആരംഭം എന്നും രഞ്ജു രഞ്ജിമാർ പറയുന്നു.

അവിടെ നിന്ന് ഇങ്ങോട്ട് വരുമ്പോൾ രംഭ, നഗ്മ, ജ്യോതിർമയി എന്നിങ്ങനെ അവിടെ നിന്ന് ഇങ്ങോട്ട് തുടങ്ങി. അവരുടെ സ്റ്റേജ് പ്രോഗ്രാമുകളിലാണ് താൻ മേക്കപ്പ് ആർട്ടിസ്റ്റായി തുടങ്ങുന്നത് എന്നും രഞ്ജു രഞ്ജിമാർ പറയുന്നു. താൻ ആദ്യം മേക്കപ്പ് ചെയ്ത താരം രംഭയാണെന്ന് തോന്നുന്നു എന്നാണ് രഞ്ജു രഞ്ജിമാർ പറയുന്നത്. ഒരു അവാർഡ് നൈറ്റിന് വേണ്ടിയായിരുന്നു അതെന്നും രഞ്ജു രഞ്ജിമാർ ഓർക്കുന്നു. എങ്ങനെ തന്നെ വിളിച്ചെന്ന് ഇപ്പോഴും അറിയില്ലയെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. അവിടെ വെച്ചാണ് താൻ നടി ജ്യോതിർമയിയെ പരിചയപ്പെടുന്നത് എന്നും രഞ്ജു രഞ്ജിമാർ പറയുകയാണ്. അവിടെ നിന്നങ്ങോട്ട് ജ്യോതിർമയിയുമായി ഭയങ്കര കൂട്ടായി താൻ. തന്റെ മൂത്ത ചേച്ചിയെ പോലെയാണ് ജ്യോതി ചേച്ചി തനിക്കെന്നാണ് ജ്യോതിർമയിയെപ്പറ്റി രഞ്ജു രഞ്ജിമാർ പറയുന്നത്. അത്രയും സ്നേഹമാണ് ജ്യോതി ചേച്ചിയോട്. ഇപ്പോഴും തങ്ങൾ തമ്മിൽ കണ്ടാൽ രണ്ട് മിനുട്ട് പരസ്പരം കരയുമെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. മേക്കപ്പിന്റെ കാര്യങ്ങൾ പറഞ്ഞ് തന്നിരിക്കുന്നത് ജ്യോതി ചേച്ചിയായിരിക്കാം. തന്റെ ജീവിതം പറയുമ്പോൾ ജ്യോതിർമയിയെയും മുക്തയെയും ചേർക്കാതെ പറ്റില്ല എന്നും രഞ്ജു രഞ്ജിമാർ പറയുന്നു. മുക്തയുടെ താമരഭരണി എന്ന സൂപ്പർഹിറ്റ് സിനിമ. ജ്യോതിർമയിയുടെ നവാഗകർക്ക് സ്വാഗതം തുടങ്ങിയ സിനിമകളാണ് തന്നെ സിനിമാ രംഗത്തേക്ക് കൊണ്ട് വന്നത് എന്നും രഞ്ജു രഞ്ജിമാർ ഓർക്കുന്നു.

ആ സമയത്ത് വിരലിൽ എണ്ണാവുന്ന മേക്കപ്പ് ആർട്ടിസ്റ്റുകളേ സിനിമയിൽ ഉള്ളൂ. അന്ന് ഓപ്ഷനുകൾ പറയാനില്ല, ഒരാളെ എങ്ങനെയും കൂട്ട് പിടിക്കും. അവാർഡ് ഫംങ്ഷൻ വന്നാൽ ആദ്യമേ നമ്മളെ ബ്ലോക്ക് ചെയ്യും എന്നും രഞ്ജു രഞ്ജിമാർ പറയുന്നു. ഇപ്പോൾ ഓപ്ഷനുകൾ ഇഷ്ടം പോലെയുണ്ടെന്നും കേരളം പുരോഗമിച്ചെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. ഭാവന, പ്രിയാമണി, മംമ്ത മോഹൻദാസ് തുടങ്ങിയ നടിമാരുടെ സുഹൃത്തു കൂടിയാണ് രഞ്ജു രഞ്ജിമാർ. അതേസമയം ട്രാൻസ് വുമൺ ആയ രഞ്ജു രഞ്ജിമാർ ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് ജീവിതത്തിൽ മുന്നേറിയത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായി സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ രഞ്ജു രഞ്ജിമാർക്ക് തന്റെ കഠിനാധ്വാനത്തിലൂടെ സാധിച്ചിട്ടുണ്ട്. താൻ കടന്ന് വന്ന പാതകളെക്കുറിച്ച് നിരവധി അഭിമുഖങ്ങളിൽ മുൻപും രഞ്ജു രഞ്ജിമാർ സംസാരിച്ചിട്ടുണ്ട്. അതേസമയം താരങ്ങൾക്ക് രഞ്ജു നൽകിയ മേക്ക് ഓവറുകളും വലിയ തോതിൽ ചർച്ചയായി മാറാറുണ്ട്.











