തമന്നയെ കുറിച്ചുള്ള പ്രസ്താവന, വിവാദത്തിലായി പാർത്ഥിപന്റെ വാക്കുകൾ

തമന്നയുടെ ഐറ്റം ഡാൻസ് ഉണ്ടായാൽ മതി സിനിമ ഹിറ്റായിക്കോളും കഥ നന്നാകണമെന്നില്ല എന്ന് നടനും സംവിധായകനുമായ പാർഥിബാൻ പറഞ്ഞിരുന്നു . തമന്നയുമായി ബന്ധപ്പെട്ട ഈ മോശ പരാമർശത്തിന് പിന്നാലെ പാര്‍ത്ഥിപന്റെ വാക്കുകള്‍ വിവാദത്തില്‍ ആയിരിക്കുകയാണ് . കമല്‍ ഹാസന്‍-ശങ്കര്‍ കോമ്പോയില്‍ എത്തിയ ‘ഇന്ത്യന്‍ 2’ എന്ന ബിഗ് ബജറ്റ് സിനിമയ്‌ക്കൊപ്പമാണ് പാര്‍ത്ഥിപന്‍ സംവിധാനം ചെയ്ത് അഭിനയിച്ച ‘ടീന്‍സ്’ എന്ന ചിത്രം റിലീസ് ചെയ്തത്. ഇന്ത്യന്‍ 2 പ്രേക്ഷപ പ്രീതി നേടുന്നതില്‍ പരാജയപ്പെട്ടതോടെ പാര്‍ത്ഥിപന്‍റെ ചിത്രത്തിന് അത്യാവശ്യം ശ്രദ്ധ ലഭിച്ചിരുന്നു. കൂടുതല്‍ റിലീസിംഗ് ഇല്ലാത്തതാണ് ചിത്രത്തെ ബാധിച്ചത്. അതേ സമയം ചിത്രത്തിന്‍റെ ഒരു വിജയാഘോഷം പാര്‍ത്ഥിപന്‍ ചെന്നൈയില്‍ നടത്തിയിരുന്നു. വിജയാഘോഷം നടക്കുന്നതിനിടെ പാര്‍ത്ഥിപന്‍ പറഞ്ഞ കാര്യങ്ങളാണ് വിവാദമായി മാറിയത്. ഇപ്പോഴത്തെ തമിഴ് സിനിമയുടെ അവസ്ഥ പറഞ്ഞ പാര്‍ത്ഥിപന്‍, തന്റെ ചിത്രത്തില്‍ കഥയൊന്നും ഇല്ലെങ്കിലും തമന്നയുടെ ഒരു ഡാന്‍സ് ഉണ്ടായിരുന്നെങ്കില്‍ പടം ഇതിലും നന്നായി ഓടും എന്നാണ് പാർത്ഥിപൻ പറഞ്ഞത്. എന്നാല്‍ പൊതുവേദിയിലെ പാർത്തിപന്റെ വാക്കുകർ രൂക്ഷമായ വിമർശനത്തിനാണ് ഇടയാക്കിയിട്ടുള്ളത്.. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പാർത്ഥിപനെതിരെ ശക്തമായ വിമർശനം ആരംഭിച്ചത്.

TAMANNAH BHATIA (3)

അടുത്തിടെ തമന്ന അഭിനയിച്ച ‘ജയിലര്‍’, ‘അരണ്‍മനൈ 4’ എന്നിവയില്‍ തമന്നയുടെ ഐറ്റം ഡാന്‍സ് ഉണ്ടായിരുന്നു ഈ രണ്ടു പട്ങ്ങളും വന്‍ വിജയവും ആയിരുന്നു. ഈ സിനിമകയിലെ തമന്ന അഭിനയിച്ച പാട്ട് റിലീസ് ചെയ്തത് മുതൽ ട്രെൻഡിങ്ങായിരുന്നു. ഇതാണ് പാര്‍ത്ഥിപന്‍ ഉദ്ദേശിച്ചത് എന്ന് വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ വിശദീകരണവുമായി പാര്‍ത്ഥിപന്‍ തന്നെ രംഗത്തെത്തി. തന്റെ അഭിപ്രായം തമന്നയെയോ മറ്റേതെങ്കിലും നടിയെയോ കുറച്ചുകാട്ടാനല്ലെന്നും, മറിച്ച് സമകാലിക സിനിമയില്‍ കഥയുടെയും ആഖ്യാനത്തിന്റെ പ്രധാന്യം കുറയുന്നതിനെ കുറിച്ചുള്ള തന്റെ ആശങ്ക പങ്കുവച്ചതാണ് എന്നാണ് പാര്‍ത്ഥിപന്‍ പറയുന്നത്. തമന്നയെയോ അവരുടെ ആരാധകരെയോ തന്റെ വാക്കുകള്‍ എന്തെങ്കിലും തരത്തില്‍ വേദനിപ്പിച്ചെങ്കില്‍ താന്‍ മാപ്പ് പറയുന്നുവെന്നും പാര്‍ത്ഥിപന്‍ വ്യക്തമാക്കി. ഇന്നത്തെ തമിഴ് സിനിമാ രംഗത്ത് നല്ല കഥ ആഖ്യാനത്തിന്റെ പ്രാധാന്യം കുറഞ്ഞു വരുന്നതിനെ കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് തന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സമീപകാല തമിഴ് സിനിമയില്‍ കണ്ടന്‍റിനെക്കാള്‍ താര ആധിപത്യമാണെന്ന ചര്‍ച്ചകൽ സജീവമാണ്. അതുകൊണ്ട് തന്നെ പാർഥിപന്‍റെ വാക്കുകൾ തമിഴ് സിനിമാ ലോകത്തും ആരാധകര്‍ക്കിടയിലും ഒരു ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്.

എന്നാല്‍ തമന്ന പാർഥിപന്‍റെ വാക്കുകളോട് പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും പാര്‍ത്ഥിപന്‍റെ വിശദീകരണം ഈ പ്രസ്താവന ഒരു വിവാദമാകുന്നത് തടഞ്ഞിട്ടുണ്ട്. എന്നാല്‍ സിനിമയിൽ നല്ല കൊണ്ടന്റുകൾ കുറയുന്നു എന്ന അഭിപ്രായങ്ങൾ പറയാം പക്ഷെ അത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ വ്യക്തിപരമായ പേരുകള്‍ എടുത്തിടുന്നത് ശരിയല്ലെന്ന അഭിപ്രായവും ശക്തമാണ്. അതെസമയം അഭിനേതാവ് എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിയാണ് പാർത്ഥിപൻ. വ്യത്യസ്തമായ അവതരണത്തിലൂടെ എന്നും അദ്ദേഹത്തിന്റെ സിനിമകൾ ചർച്ചയാകാറുമുണ്ട്. ഒത്ത സെരുപ്പ് സൈസ് 7 അടക്കം സംവിധാനം ചെയ്ത നിരവധി ചിത്രങ്ങള്‍ വലിയ പ്രേക്ഷകപ്രീതിയും ഒപ്പം പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമാണ് പാർത്ഥിപന്റെ ടീൻസ്. ഒരു കൂട്ടം യുവാക്കൾക്കൊപ്പം പാർഥിപനും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡി ഇമ്മൻ സംഗീതം ഒരുക്കുന്ന സിനിമ ഈ മാസം 12 ന് ആണ് റിലീസ് ചെയ്തത് . പാർഥിപനൊപ്പം യോഗി ബാബുവും സുഭിക്ഷ കൃഷ്ണയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.