ഇപ്പോൾ പക്രുവിനെ കുറിച്ച് ഒന്നും പറയാൻ കഴിയില്ല പിന്നെ താൻ എയറിലായിരിക്കും, ടിനി ടോം 

നടനും, മിമിക്രിതാരവുമായ ടിനി ടോം എന്ത് പറഞ്ഞാലും അത് ട്രോളുകൾ ആയി മാറാറുണ്ട്, വര്ഷങ്ങളായി സ്റ്റേജ് പ്രോഗ്രം ചെയ്യാറുള്ള നടന്മാരാണ് ടിനി ടോമും, ഗിന്നസ് പക്രുവും, പക്രുവിന്റെ പൊക്കമില്ലായിമയാണ് ഇവരുടെ പ്രോഗ്രാമിന്റെ ഹൈലൈറ്റ് തന്നെ, ഇതൊരു ബോഡി ഷെയിംങ് ആണെന്ന് അറിഞ്ഞതോടെ തനിക്ക് ഇപ്പോൾ പക്രുവിന് കുറിച്ച് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്, പിന്നെ താൻ എയറിലായിരിക്കും ടിനി ടോം പറയുന്നു, ഫ്‌ളവേഴ്‌സ് ഒരുകോടി എന്ന പ്രോഗ്രാമിലാണ് ഇരുവരും ഒരുമിച്ചു പങ്കെടുത്തപ്പോളാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

മുൻപ് ഒരുപാട് പരിപാടികൾ നിങ്ങൾ അവതരിപ്പിച്ചല്ലോ എന്നാൽ ഇപ്പോൾ കാണുന്നില്ല എന്ന് അവതാരകൻ ചോദിച്ചതിനാണ് താരങ്ങൾ ഈ കാര്യം പറയുന്നത്. ഞങ്ങൾ മനപൂർവം മാറിനിന്നതാണ്, പിന്നെ ഇപ്പോള്‍ ബോഡി ഷെയിമിങ്ങും പൊളിറ്റിക്കല്‍ കറക്ട്നെസ്സും വന്നതോടെ പക്രുവിനെ പറ്റി തനിക്കൊന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ്.പക്രുവിനെ വെച്ച് എന്ത് തമാശ പറഞ്ഞാലും അത് ബോഡി ഷൈമിങിന്റെ  രീതിയിൽ ഞാൻ എയറിൽ ആകും ടിനി പറയുന്നു

ഇടയ്ക്ക് ഞാനും നിന്നെ ബോഡി ഷെയിമിങ്ങ് ചെയ്തതിന് മാപ്പ് പറയുകയാണെന്ന് പറയേണ്ടി വന്നുവെന്ന് പക്രുവും കൂട്ടിച്ചേര്‍ത്തു.ഞാൻ എന്തെങ്കിലും പക്രുവിനെ പറഞ്ഞുകഴിഞ്ഞാൽ ഉടൻ എല്ലാവരും ചോദിക്കുന്നത് ഇങ്ങനെ കളിയാക്കാൻ ഇവൻ  ആരാണെന്നാണ് ചിലരുടെ ചോദ്യങ്ങൾ.ഒരിക്കല്‍ പ്രോഗ്രമിനെ പോയപ്പോള്‍ ഒരാള്‍ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നു. ഒരു ചെറുത് വേണോ എന്ന് ചോദിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഞാന്‍ മദ്യപിക്കുന്നില്ല. വേണ്ടെന്ന് പറഞ്ഞെങ്കിലും, അദ്ദേഹം വീണ്ടും അതേ  ആക്ഷന്‍  കാണിച്ചു. പിന്നെ ചോദിച്ചപ്പോഴാണ് പക്രു എവിടെ എന്നായിരുന്നു പുള്ളി ചോദിച്ചതെന്ന് മനസിലായത്, ഇതെല്ലം നമ്മൾ തമാശയായി പറഞ്ഞാൽ പിന്നെ ഞാൻ എയറിലായിരിക്കും ടിനി ടോം പറയുന്നു