സഹിക്കാൻ പറ്റുന്നില്ല എന്റെ പൊന്നു സോദരാ! ഉറ്റ ചങ്ങാതിയെ നഷ്ട്ടപെട്ട വേദനയിൽ; എം ജി ശ്രീകുമാർ 

സിനിമ രംഗത്ത് മാത്രമല്ല അതിന്പു റത്തും സൗഹൃദങ്ങൾ സൂക്ഷിക്കുന്ന ഗായകൻ  കൂടിയാണ് എം ജി ശ്രീകുമാർ. ഇപ്പോൾ തന്റെ ഉറ്റ ചങ്ങാതിയെ നഷ്ടപ്പെട്ട വേദനപങ്കിട്ട  ഗായകന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ് ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. പനി ബാധിച്ച് മരിച്ച പ്രിയ സുഹൃത്തിനെ കുറിച്ച് എം.ജി  ശ്രീകുമാർ പങ്കിട്ട ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ് രൂപം ഇങ്ങനെ.. സഹിക്കാൻ പറ്റുന്നില്ല എന്റെ പൊന്ന് സഹോദരാ ഈ വേർപാട്. മരണമില്ലാത്ത ഒരുപാട് ഓർമകൾ.ആന്റണി എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. നിസാരം ഒരു കൊതുക്. ഡെങ്കി. വെറും മൂന്ന് ദിവസം

എത്ര ക്രൂരമാണ് ഈ വിധി. നിമ്മിക്കും മക്കൾക്കും ഈ വിയോഗം താങ്ങാനുള്ള ശേഷി ദൈവം നൽകട്ടെ എന്നാണ് പ്രിയ സുഹൃത്തിന്റെ വേർപാടിനെ കുറിച്ച് എം.ജി ശ്രീകുമാർ എഴുതിയത്, ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് ​തന്റെ  സുഹൃത്ത് ആന്റണി മരിച്ചതെന്നാണ് ഈ  കുറിപ്പ്‌കൊണ്ടു മനസിലാവുന്നത്.എം.ജി ശ്രീകുമാറിന്റെ കുറിപ്പ് വൈറലായതോടെ നിരവധി പേർ ​ഗായകനെ ആശ്വസിപ്പിച്ച് എത്തുന്നുണ്ട്

പനിയായതു കൊണ്ട് തന്നെ സുഹൃത്ത് ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് ​എം ജി ശ്രീകുമാർ പ്രതീക്ഷിച്ചിരുന്നുവെന്നാണ് പങ്കു വെച്ചിരിക്കുന്ന ഈ  കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്.കൊതുക് വളരുന്നത് തടയാൻ ആഴ്ച തോറുമുള്ള ഉറവിട നശീകരണം ഫലപ്രദമായി നടത്തിയാൽ ഡെങ്കിപ്പനിയെ പ്രതിരോധിക്കാം.അതേസമയം മലയാളത്തിന്റെ നിത്യഹരിത ​ഗായകനാണ് എം.ജി ശ്രീകുമാർ. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മലയാള സിനിമ പിന്നണി ഗാന രംഗത്ത് നിറഞ്ഞ് നിൽക്കുന്നഗായകൻ  തന്നെയാണ് എം ജി