
മോഹൻലാൽ എന്ന വിസ്മയ നടൻ ഇപ്പോൾ തൻറെ കരിയറിന്റെ നാല്പതാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്, ഈ ഒരു വേളയിൽ നടനെ കുറിച്ച് നടൻ സിദ്ധിഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധേയമാകുന്നത്. മോഹൻലാലിന്റെ കരിയറിലെ തന്നെ ഒരു വിജയ ചിത്രമായിരുന്നു രാവണ പ്രഭു, ഈ ചിത്രത്തിൽ ആരുമറിയാത്ത ഒരു കാര്യമാണ് ചിത്രത്തിലെ മറ്റൊരു നടനായ സിദ്ധിഖ് പറയുന്നത്.

ഈ ചിത്രത്തിന്റെ ഇടവേളയോട് അടുക്കുമ്പോൾ ഒരു സീനിൽ മോഹൻലാലും താനും കൂടി ചെയുന്ന ഒരു ഫൈറ്റ് സീനുണ്ട്, ആ ഒരു സീൻ ആർക്കും അങ്ങനെ മറക്കാൻ കഴിയില്ല, അതിൽ മോഹൻലാൽ പറയുന്നുണ്ട് ആകെ അറിയാവുന്നത് ഒരു നാടൻ തല്ലാണ്, അത് കോമ്പറ്റീഷൻ ഐറ്റം അല്ലാത്തതുകൊണ്ട് ഗപ്പ് ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഞാനുമായി മോഹൻലാൽ ഫൈറ്റ് ചെയ്യുന്നത്. അത് കൊറിയോഗ്രാഫ് ചെയ്യ്തത് മോഹൻലാൽ തന്നെയാണ്,

ഈ സിനിമയുടെ ഫൈറ്റ് മാസ്റ്റർ കനൽ കണ്ണൻ ആണ് അയാൾ ആ സമയത്തു എത്താൻ കഴിഞ്ഞില്ല അപ്പോൾ മോഹൻലാൽ പറഞ്ഞു ‘അണ്ണാ ഇത് നമ്മൾക്ക് തന്നെ ചെയ്‌യാം’ എന്ന്, മോഹൻലാൽ അങ്ങനെ പറഞ്ഞുകൊണ്ട് ക്യാമറ ഒക്കെ സെറ്റ് ചെയ്യിപ്പിച്ചു പുള്ളി തന്നെ ആ ഫൈറ്റ് കമ്പോസ് ചെയ്യുകയായിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ ലാലിന് ഇപ്പോളും ഇഷ്ടമാണ് സിദ്ധിഖ് പറയുന്നു , മോഹൻലിന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’












