ആ സിനിമയിൽ വിനീത് തന്നെ വിവാഹം ചെയ്യ്തു! പിന്നീട്  താൻ വിനീതിന്റെ തലയിലാകുമോ എന്ന് ഭയന്നു; ജോമോൾ 

ഒരു സമയത്തു പ്രേഷകരുടെ ഇഷ്ട്ടനടിയായിരുന്നു ജോമോൾ, സിനിമയിലേക്കുള്ള അരങ്ങേറ്റം ഒരു വടക്കൻ വീര​ഗാഥയിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു.ഇപ്പോൾ ഫ്‌ളവേഴ്‌സ് ചാനലിലെ മ്യൂസിക്കല്‍ വൈഫ് എന്ന ഷോയിൽ  ജോമോൾ  എത്തിയപ്പോൾ  നടനും സംവിധായകനുമായ വിനീത് കുമാറിനെ കുറിച്ച് താരം പറഞ്ഞ ഒരു രസകരമായ കഥയാണ് ശ്രെദ്ധ നേടുന്നത്, ഒരു വടക്കൻ വീര​ഗാഥ, അനഘ തുടങ്ങിയ സിനിമകളിൽ ഇരുവരും ബാലതാരങ്ങളായി ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ വടക്കന്‍ വീരഗാഥയ്ക്ക് മുന്‍പ് തന്നെ  വിനീതും ജോമോളും ഒന്നിച്ച് അനഘ എന്ന സിനിമ ചെയ്തിരുന്നു, അന്നൊക്കെ താൻ കുറച്ച് ടെററായിരുന്നുവെന്നും അതുകൊണ്ട്  വിനീതിന് തന്നെ പേടിയായിരുന്നു നടി പറയുന്നു.

വടക്കൻ വീരഗാഥ സിനിമയില്‍ ഞങ്ങള്‍ വിവാഹം ചെയ്യുന്ന ഒരു രംഗമുണ്ട്. മാലയൊക്കെ ഇട്ട് വിവാഹം ചെയ്തതിന് ശേഷം ഇനി ഇവള്‍ ശരിക്കും എന്റെ തലയിലാവുമോ ഭാവിയില്‍ അങ്ങനെ സംഭവിക്കുമോ എന്നൊക്കെ വിനീത് ഭയന്നിരുന്നു എന്ന് ജോമോൾ പറയുന്നു. വിനീതും ജോമോൾക്കൊപ്പമുള്ള പഴയകാല ഓർമകൾ പങ്കിട്ടിട്ടുണ്ട്. അനഘ സിനിമയുടെ സെറ്റില്‍ വെച്ച് തന്നെ തനിക്ക് ജോമോളോട് ഇത്തിരി കുശുമ്പും അസൂയയുമൊക്കെ ഉണ്ടായിരുന്നുവിനീത് പറയുന്നു.

അനഘയുടെ ഷൂട്ടിങ് സമയത്ത് ഓരോ സീന്‍ കഴിഞ്ഞാലും അടുത്ത സീന്‍ ചെയ്യണമെങ്കിലും ചോക്ലേറ്റ് വേണമെന്ന് പറഞ്ഞ് വാശി പിടിക്കുമായിരുന്നു   ജോമോൾ. അതുപോലെ തന്നെ സീന്‍ കഴിഞ്ഞാല്‍ ജോമോള്‍ക്ക് ചോക്ലേറ്റ് കിട്ടും. അന്നൊക്കെ സിംപതിയുടെ പുറത്ത് ചെറിയ കഷ്ണം തനിക്ക് കിട്ടിയാലായി എന്നാണ് വിനീത് കുമാർ പറയുന്നത്