ജോജു ജോർജ്ജിന്റെ ‘പണി’ ഇനിയും തീയിറ്ററുകളിലേക്ക്! പുതിയ പോസ്റ്ററുമായി അണിയറപ്രവർത്തകർ 

ജോജു ജോർജ്ജിന്റെ ‘പണി’ ഇനിയും തീയിട്ടറുകളിലേക്ക് എത്തുന്നു, ചിത്രത്തിന്റെ പുതിയ പോസ്റ്റർ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു ഹിറ്റ് ചിത്രമാണ് പണി. നേരത്തേ വൈറലായ പണിയിലെ പ്രണയാര്‍ദ്രമായ സ്റ്റില്ലുകളില്‍നിന്ന് വ്യത്യസ്തമായി തോക്കേന്തിയ ജോജുവിന്റെ ഗിരി എന്ന കഥാപാത്രത്തെയാണ് ഈ പുതിയ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ആന്‍ ഐ ഫോര്‍ ആന്‍ ഐ’ അഥവാ ‘കണ്ണിനു കണ്ണ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തെത്തുന്നത്

മുൻപ് ഗിരി ആൻഡ് ഗൗരി ഫ്രം പണി എന്ന ടാഗ് ലൈനോട് കൂടി എത്തിയ നായിക നായകന്മാരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത വ്യക്തിയാണ്. അഭിനയ തമിഴിലും, തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.

പണി ഉടൻ തന്നെ തീയറ്ററുകളിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് സൂചന നൽകുന്നത്, മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ  തുടങ്ങിയ വമ്പൻ താരനിരയാണ് ഈ ചിത്രത്തിലുള്ളത്. റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും  , എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്