
ആസിഫ് അലി, അമല പോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ലെവൽ ക്രോസ്സ്’ ഇന്നാണ് തീയറ്ററുകളിൽ റിലീസ് ആകുന്നത്. ആസിഫ് അലി വ്യത്യസ്‌തമായ വേഷത്തിലെത്തുന്ന ഒരു ചിത്രം കൂടിയാണിത്. അഭിനയത്തോടെ അടങ്ങാത്ത പാഷനുമായി സിനിമയിലെത്തിയ ആളാണ് ആസിഫ്, ഇപ്പോൾ കഥാപാത്രത്തിനായുള്ള പല്ലുകൾ നാല് മാസം വൃത്തിയാക്കാതെ ഇരുന്നിട്ടുണ്ടെന്നും, ആ പല്ലു കളഞ്ഞിട്ട് വന്നാൽ മതിയെന്ന് ഭാര്യ പറഞ്ഞുവെന്നും തുറന്നു പറയുകയാണ് ആസിഫ് അലി. ഈ ചിത്രത്തിനു വേണ്ടി മൂന്നാലു ഗെറ്റപ്പ് നോക്കിയിരുന്നു, കാരണം ഈ കഥാപാത്രത്തിന് താൻ ചെയ്ത മറ്റു വേഷങ്ങളുമായി സാമ്യം ഉണ്ടാവരുതെന്ന് നിർബന്ധമുണ്ടായിരുന്നു

ആസിഫ് പറഞ്ഞു. ഇതിലെ ലുക്ക് കാണുമ്പോൾ ചിലർക്കെങ്കിലും ഓർഡിനറിയിലെ ഭദ്രൻ എന്ന കഥാപാത്രത്തെ ഓർമ വരും. ആ വേഷവുമായി എവിടെയൊക്കെയോ ഒരു ഛായ ഇതിൽ കാണുന്നുണ്ട്. ഈ സിനിമയ്ക്ക് വേണ്ടി ഏകദേശം നാല് മാസം ആസിഫ് പല്ല് തേക്കാതെയിരുന്നു. ഈ കാര്യം നടി അമലയും പറഞ്ഞിരുന്നു. ഈ സിനിമയിലെ ആസിഫിന്റെ പല്ല് ഏറെ പ്രത്യേകതകൾ ഉള്ളതാണ്.

സത്യത്തിൽ ആ പല്ല് താൻ കൊണ്ടു നടക്കുകയായിരുന്നു, ഷൂട്ട് കഴിഞ്ഞാല്‍ ആ പല്ലും കൊണ്ട് വരരുതെന്നാണ് ഭാര്യ സമ പറഞ്ഞത് , ഒരു ഡോക്ടറെ കൺസൾട്ട് ചെയ്ത് അദ്ദേഹം ഡിസൈൻ ചെയ്ത് തന്നതാണ് ആ പല്ലുകൾ . അതിനാൽ വെറുതെ എടുത്ത് ഫിക്‌സ് ചെയ്ത് വെക്കാം. അത് വെച്ച കാര്യം തന്നെ നമ്മള്‍ മറന്ന് പോവും. അത്തരത്തിൽ പുതിയ കാര്യങ്ങൾ നമ്മുടെ മുഖത്ത് പരീക്ഷിക്കുമ്പോൾ വേറെ രീതിയിലുള്ള വ്യത്യസ്ഥ റിയാക്ഷനുകൾ വരും. അതുകൊണ്ട് അതെല്ലാം തനിക്ക് ഭയങ്കര ഇഷ്ടമാണ് .ആസിഫ് പറയുന്നു











