ആനന്ദിന്റെ വിവാഹത്തിന് അപ്പോൾ 5000 കോടിയല്ലേ ചിലവായത്

ലോകം മുഴുവൻ ഉറ്റുനോക്കിയ വിവാഹ മാമാങ്കം ആയിരുന്നു മുകേഷ് അംബാനിയുടെയും നിത അംബാനിയുടെം മകനായ ആനന്ദ് അംബാനിയുടെ വിവാഹം. ആഗോള തലത്തിലെ കലാകാരൻമാരും രാഷ്ട്രീയ, കായിക രംഗത്തെയും ബിസിനസ് മേഖലയിലെ വമ്പന്മാരൊക്കെ എത്തിയ അത്യാഡംബരപൂർണമായ ചടങ്ങ് ഏറെ വാർത്താ പ്രാധാന്യം നേടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരുന്നു. പല പ്രമുഖരുടെയും സാന്നിധ്യം തന്നെയായിരുന്നു ചർച്ചാ വിഷയം. അന്ന് മുതൽ ഉയരുന്ന ഒരു സുപ്രധാന ചോദ്യമാണ് ആനന്ദ് അംബാനിയുടെ വിവാഹ ആഘോഷങ്ങൾക്ക് വേണ്ടി കുടുംബം എത്ര രൂപ ചിലവഴിച്ചു എന്നുള്ളത്. വിവിധ ഘട്ടങ്ങളിലായി നടന്ന വിവാഹ ആഘോഷത്തിനായി അംബാനി കുടുംബം ചിലവഴിച്ച തുക 5000 കോടി എന്നും പ്രചാരങ്ങൾ ഉണ്ടായിരുന്നു . ഇപ്പോഴിതാ വിവാഹത്തിനായി ചിലവായ ഏകദേശ തുകയും കണക്ക് പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ. മകന്റെ വിവാഹത്തിനായി ചെലവാക്കിയത് ഏകദേശം 6500 കോടി രൂപയോളമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനുമായ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനി ജൂലൈ 12ന് നടന്ന വർണാഭമായ വിവാഹ ചടങ്ങിലാണ് രാധിക മർച്ചന്റിന് വരണമാല്യം ചാർത്തിയത്. മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹം നടന്നത്.

ശരിക്കും പറഞ്ഞാൽ സാധാരണ വിവാഹങ്ങൾ പോലെയായിരുന്നില്ല ഇത്. വെറുമൊരു രണ്ട് ദിവസത്തെ ചടങ്ങ് എന്നതായിരുന്നില്ല ഇതിന്റെ രീതി. ഏതാണ്ട് ഏഴ് മാസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് ഒടുവിലാണ് ജൂലൈ 12ന് വിവാഹം നടന്നത്. ഇതിനിടയിൽ രണ്ട് വൺ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്കും അംബാനി കുടുംബം ആതിഥേയത്വം വഹിച്ചു. ലോകമെമ്പാട് നിന്നുമുള്ള സെലിബ്രിറ്റികളും ബിസിനസ്‌ മാഗ്നറ്റുകളും ഒക്കെ പങ്കെടുത്ത ചടങ്ങുകളായിരുന്നു ഇവയൊക്കെ. റിഹാനയും ജസ്‌റ്റിൻ ബീബറും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ച ചില പ്രമുഖരായിരുന്നു.അവരുടെ പ്രകടനത്തിന് യഥാക്രമം 74 കോടി രൂപയും 84 കോടി രൂപയും അംബാനി കുടുംബം മുടക്കി എന്ന് പറയുമ്പോൾ തന്നെ മനസിലാവും ഈ വിവാഹആഘോഷത്തിന്റെ വലിപ്പം . വിവാഹത്തിനു മുമ്പുള്ള ചടങ്ങുകളാണ് വരാനിരിക്കുന്ന ചെലവുകളെക്കുറിച്ചുള്ള ആകാംക്ഷ ജനിപ്പിച്ചത്. കല്യാണ ചടങ്ങുകൾക്ക് മാത്രം 5000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സുക്കർബർഗ്, ബിൽ ഗേറ്റ്സ് തുടങ്ങിയ താരങ്ങൾ പങ്കെടുത്ത മാർച്ചിലെ ആദ്യ പ്രീ വെഡ്ഡിംഗ് പരിപാടികൾക്കായി ഏതാണ്ട് 1000 കോടി രൂപ അംബാനി കുടുംബം മുടക്കിയിരുന്നു. മെയ് 28 മുതൽ ജൂൺ 1 വരെ ഒരു ക്രൂയിസിൽ നടന്ന രണ്ടാമത്തെ പ്രീ-വെഡ്ഡിംഗ് പാർട്ടിയും ഇത് പോലെ തന്നെ ഗംഭീരമായിരുന്നു.

10 ചാർട്ടർ ഫ്ലൈറ്റുകൾ ബുക്ക് ചെയ്‌തു കൊണ്ടാണ് അതിഥികളെ വേദിയിലേക്ക് എത്തിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്. ഈ പരിപാടിക്ക് മാത്രം 500 കോടി രൂപയിൽ അധികം ചിലവായി എന്നാണ് കണക്കുകൾ. അങ്ങനെ ആകെ മുകേഷ് അംബാനി തന്റെ മകന്റെ വിവാഹത്തിനായി ചെലവാക്കിയത് ഏകദേശം 6500 കോടി രൂപയോളമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ സമീപകാലത്തായി സമ്പത്തിൽ വലിയ മുന്നേറ്റമുണ്ടാക്കിയ, ഏതാണ്ട് 121 ബില്യൺ ഡോളർ ആസ്‌തിയുള്ള മുകേഷ് അംബാനിക്ക് ഈ തുക ഒന്നുമല്ലെന്ന് നമുക്കെല്ലാം അറിയാം. അതേസമയം 5000 കോടി ചെലവിൽ നടത്തപ്പെട്ട വിവാഹത്തില്‍ അംബാനിക്കല്യാണത്തിൽ വരനും വധുവിനും ലഭിച്ച സമ്മാനങ്ങളും കണ്ണഞ്ചിപ്പിക്കുന്നതാണ്. 640 കോടിയുടെ മാളിക , 300 കോടിയുടെ പ്രൈവറ്റ് ജെറ്റ് , സ്വർണ പെന , ആഡംബര വാഹനങ്ങൾ , വിദേശത്തു കോടികളുടെ ആഡംബര അപാർട്മെന്റ് ഇതൊക്കെയാണ് അനന്ത് അംബാനിക്കും രാധിക മർച്ചന്റിനും ലഭിച്ച വിവാഹ സമ്മങ്ങൾ. ഹോളിവുഡ് ബോളിവുഡ് താരങ്ങളടക്കം ഉള്ളവർ ഈ സമ്മാനങ്ങൾ നൽകിയവരുടെ കൂട്ടത്തിലുണ്ട്. മുകേഷ് അംബാനിയും നിത അംബാനിയും മകനും മരുമകൾക്കുമായി സമ്മാനിച്ചത് പാം ജുമൈറയിലെ സ്വകാര്യ ലക്ഷ്വറി മാന്‍ഷന്‍ ആണ്. പത്ത് മുറികളുള്ള മാന്‍ഷന്‍ പ്രൈവറ്റ് ബീച്ചിനോട് ചേര്‍ന്നാണ് 640 കോടി വിലമതിക്കുന്നതാണ് പാം ജുമൈറയിലെ ഈ മാളിക. ഫെയ്‌സബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ്നു 300 കോടിയുടെ പ്രൈവറ്റ് ജെറ്റ്ബി സമ്മാനമാ നൽകിയത്ല്‍ . 40 കോടി വില വരുന്ന ഫ്രാന്‍സിലെ ഒരു ആഡംബര അപ്പാര്‍ട്ട്‌മെന്റ് ആണ് ഷാരൂഖ് ഖാന്റെ വിവാഹസമ്മാനം. അമിതാഭ് ബച്ചന്‍ കുടുംബം 30 കോടി വിലയുള്ള മരതക കല്ല് പതിപ്പിച്ച മാല ആണ് അനന്തിനും രാധികയ്ക്കും സമ്മാനമായി നല്‍കിയത്. വിവാഹത്തിനെത്തിയ താരങ്ങളെല്ലാം കോടിക്കണക്കിനു വിലയുള്ള സമ്മാനങ്ങളാണ് നൽകിയത് .