
ഗാനഗന്ധർവൻ എന്നു വിശേഷിപ്പിക്കുന്ന യേശു ദാസിന് ബഹുമാന്യ സ്ഥാനമാണ് സംഗീത ലോകം നൽകുന്നത്. അദ്ദേഹത്തിന് ധാരാളം പ്രശംസയ്ക്കൊപ്പം പലപ്പോഴും ചില വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്.ഗായകന്റെ സാന്നിധ്യം പുതിയ ആളുകൾക്ക് അവസരമില്ലാതാക്കുന്നു, പുതിയ ഗായകർ മലയാളത്തിൽ ഉണ്ടാവുന്നില്ല എന്നൊക്കെയായിരുന്നു വിമർശനങ്ങൾ, എന്നാൽ ഇപ്പോൾ ഗായകനെ അനുകൂലിച്ചുകൊണ്ട് രംഗത്തു എത്തിയിരിക്കുകയാണ് നടി മല്ലിക സുകുമാരൻ, യേശുദാസിന് പകരം വെക്കാൻ മറ്റൊരാളില്ലെന്ന് മല്ലിക സുകുമാരൻ പറയുന്നു. ഇളം തലമുറ ദാസേട്ടനെ ഇനിയും കണ്ട് പഠിക്കണം’

അദ്ദേഹത്തെക്കുറിച്ച് പലതരം വിമർശനങ്ങൾ പറയുന്നവരുടെ മക്കളടക്കം അദ്ദേഹത്തെ കണ്ട് പഠിക്കണ൦ . അദ്ദേഹത്തിന് ഒരു ജീവിതചര്യയുണ്ട്. സംഗീതത്തിന് വേണ്ടി 100 ശതമാനം സമർപ്പിക്കുന്നു. ചില ഭക്തരെ പോലെയാണ്. ഏത് നേരവും സംഗീതം മാത്രമാണ് യേശുദാസി മല്ലിക പറയുന്നു, ഇപ്പോൾ അദ്ദേഹം അമേരിക്കയിലാണ്.തന്റെ സഹോദരനൊക്കെ അദ്ദേഹത്തിന്റെ അടുത്ത് താമസമുണ്ട്. അവിടെയും ഇത് തന്നെയാണെന്ന് എല്ലാവരും പറയുന്നത്

ചുമ്മാതെ എല്ലാവരും യേശുദാസ് എന്ന വ്യക്തിയെ പൊക്കുകയല്ലേ . അദ്ദേഹത്തിന്റെ പ്രൊഫഷണൽ കമ്മിറ്റ്മെന്റുണ്ട് അതിനെപ്പറ്റിയാണ് താൻ പറയുന്നത്, തനിക്ക് കൊച്ച് കുട്ടികളോട് പറയാനുള്ളത് ഇതൊക്കെയാണ്. കഴിവ് വളർത്തി വലുതാക്കി പടർന്ന് പന്തലിച്ച് ഇത്രത്തോളം കൊണ്ട് വന്നിരിക്കുമ്പോൾ പെട്ടെന്ന് യേശുദാസ് വഴിമാറി കൊടുത്തേ കൊച്ചു പിള്ളേർ വരട്ടെ എന്ന് പറയുന്നത് നടക്കുന്ന കാര്യമല്ല. അതൊന്നും ഒരു മനുഷ്യനും തീരുമാനിക്കാൻ പറ്റില്ല. അതൊക്കെ ദൈവികമായ തീരുമാനങ്ങളാണ്,അത് ദാസേട്ടനായാലും ചിത്രയായാലും അങ്ങനെ തന്നെയാണ് മല്ലിക പറയുന്നു











