
മഞ്ജു വാര്യർ, വിശാഖ് നായർ, ഗായത്രി അശോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൈജു ശ്രീധരൻ സംവിധാനത്തിലൊരുങ്ങുന്ന ആദ്യ ചിത്രമാണ് ‘ഫൂട്ടേജ്’.ഇപോൾ ചിത്രം റിലീസിനൊരുങ്ങുകയാണ്, എന്നാൽ ഈ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. എ സർട്ടിഫിക്കറ്റ് ആയതുകൊണ്ട് വയലൻസ് രംഗങ്ങളും മറ്റും ചിത്രത്തിൽ ഉണ്ടാവു൦ . ഫൗണ്ട് ഫൂട്ടേജ് എന്ന ഫിലിം ഴോൺറെയിലാണ്ഈ ചിത്രമൊരുങ്ങുന്നത്. മുൻപ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രത്തിന്റെ ട്രെയിലറും ഏറെ ശ്രദ്ധേയമായിരുന്നു

ചിത്രത്തെപ്പറ്റി മഞ്ജു വാര്യർ ഒരു അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളാണ് ശ്രെദ്ധ ആകുന്നത്, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ ചർച്ച ആയതാണ്, വൈശാഖ് നായർക്കൊപ്പമുള്ള നായിക മഞ്ജു ആണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. മഞ്ജുവിന്റെ പെട്ടെന്നുള്ള മാറ്റം കണ്ട് പ്രേക്ഷകർ ഒന്നാകെ ഞെട്ടി.എന്നാൽ അതിന് കുറിച്ച് നടി പറയുന്നത് പ്രതീക്ഷിക്കാത്ത തരത്തിലൊരു പോസ്റ്റർ കണ്ടപ്പോൾ ആളുകൾ ഒന്ന് ഞെട്ടി. പക്ഷേ സോഷ്യൽ മീഡിയയിലെ സദാചാരം ഇത് ആദ്യമായല്ലാല്ലോ. കാലാകാലങ്ങളായി കാണുന്ന കാര്യമല്ലെ

പിന്നെ ഈ സിനിമ ഒരു പരീക്ഷണ ചിത്രം എന്നു തന്നെ വേണമെങ്കിൽ പറയാം. അതുകൊണ്ടാവാം ഈ കഥ തന്നെ അത്രക്കും ആകർഷിച്ചത്. ചിത്രത്തിൽ ക്യാമറ കാഴ്ചകൾക്കും ഏറെ പ്രത്യേകതകൾ ഉണ്ട്. ഇതൊരു ഫൗണ്ട് ഫൂട്ടേജ് വിഭാഗത്തിൽ വരുന്ന ചിത്രമാണ്. “അതായത് പുറത്ത് നിന്ന് ഒരു ക്യാമറ വെച്ച് ക്ലോസ് അപ്പ്, വൈഡ് ആങ്കിൾ ഷോട്ടുകൾ എടുക്കുന്ന പോലെ ഈ സിനിമയിൽ കാണാൻ സാധിക്കില്ല. രണ്ട് പേർ ഒരുമിച്ചുള്ള റിയലിസ്റ്റിക്കായുള്ള മൊമന്റ്സ് ,ഒരു സെൽഫി വീഡിയോ ആയോ എല്ലെങ്കിൽ ട്രൈപോട് വെച്ച് എടുത്ത വിഷ്വൽസോ ആയിരിക്കും. ഇതെല്ലാം കൂടിച്ചർത്താണ് ഫൂട്ടേജ് എന്ന സിനിമ ഉണ്ടായത് മഞ്ജു പറയുന്നു.











