
തീയറ്ററുകളിൽ ആഞ്ഞടിച്ച് ദേവദൂതൻ ഇഫക്ട്. കേരളത്തിൽ മാത്രമല്ല ഗൾഫിലടക്കം ദേവദൂതൻ സിനിമ റീ റിലീസിലൂടെ വമ്പൻ നേട്ടം കൊയ്യുകയാണ്. മോഹൻലാലിന്റെ ദേവദൂതൻ കേരളത്തിൽ 1.20 കോടിയിൽ അധികം നേടിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. 56 തിയറ്ററുകളിൽ ആണ് ദേവദൂതൻ റിലീസ് ചെയ്തത്. പ്രേക്ഷകരുടെ അഭ്യർഥന മാനിച്ച് 100 തിയറ്ററുകളിൽ ദേവദൂതൻ പ്രദർശിപ്പിക്കാൻ പോവലുവുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
സിബി മലയിൽ സംവിധാനം നിർവഹിച്ചപ്പോൾ തിരക്കഥ ഴുതിയത് രഘുനാഥ് പലേരിയാണ്. ഛായാഗ്രാഹണം നിർവഹിച്ചത് സന്തോഷ് തുണ്ടിയിലാണ്. സംഗീതം വിദ്യാ സാഗർ നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ അക്കാലത്തെ ഹിറ്റായി മാറിയിരുന്നു. വിശാൽ കൃഷ്‍ണമൂർത്തിയായി മോഹൻലാൽ എത്തിയപ്പോൾ ജയ പ്രദ, ജനാർദനൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, വിനീത് കുമാർ, ശരത് ദാസ്, വിജയലക്ഷ്‍മി, ലെന തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
മിസ്റ്ററി ഹൊറർ ഴോണർ ആയിട്ടാണ് ചിത്രം എത്തിയത്. തീയറ്ററുകളിൽ വിജയമായില്ലെങ്കിലും സംസ്ഥാന തലത്തിൽ അന്ന് ദേവദൂതൻ അവാർഡും നേടിയിരുന്നു. സിയാദ് കോക്കറായിരുന്നു നിർമാണം. 2000ത്തിൽ വൻ പരാജയമായിരുന്നെങ്കിലും കൾട്ട് ക്ലാസിക്കായി ചിത്രം പിന്നീട് മാറുകയായിരുന്നു. പുതിയ തലമുറ ഇരുകൈയും നീട്ടി ചിത്രം ഏറ്റെടുത്തു എന്നാണ് റീ റിലീസിന്റെ വിജയം സൂചിപ്പിക്കുന്നത്.











