80 ലക്ഷത്തിന് മുകളിൽ വരുന്ന ഫോളോവേഴ്സിനെ നയൻതാര തെറ്റിദ്ധരിപ്പിച്ചു! നടിയുടെ ചെമ്പരത്തി ചായ വിവാദത്തിൽ 

കഴിഞ്ഞ ദിവസ൦ തന്റെ ഭക്ഷണ രീതികളെക്കുറിച്ച് നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച  പോസ്റ്റ് ഇപ്പോൾ വിവാദത്തിൽ എത്തിയിരിക്കുകയാണ്, വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടാണ് തനിക്ക് താൽപര്യ൦  ഇത്  ആരോ​ഗ്യകരമായ ഡയറ്റിം​ഗിന് നല്ലതെന്നും നയൻപറഞ്ഞിരുന്നു . പിന്നീട്  നടി   നൽകിയ മറ്റൊരു ഹെൽത്ത് ടിപ്സ്  ചെമ്പരത്തി പൂവ് ഉപയോഗിച്ചുള്ള  ചായ കൊണ്ടുള്ള ​ഗുണങ്ങൾ വിശദീകരിച്ചുകൊണ്ടു  നയൻതാര പങ്കുവെച്ച പോസ്റ്റാണ് വിവാദമായിരിക്കുകയാണ്.  തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചായയാണ് ചെമ്പരത്തികൊണ്ടുള്ള ചായ . മുൻ ​ഗൻരിവാൾ ക്യുറേറ്റ് ചെയ്ത തന്റെ ഭക്ഷണത്തിലെ ഏറ്റവും ആവേശകരമായ ഒന്ന്. ആയുർവേദത്തിൽ ഇത് പണ്ടേ ഉപയോ​ഗിച്ചിരുന്നു. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ചായ

ഈ ചായ പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് സഹായകമാണെന്ന് നയൻതാരയുടെ പോസ്റ്റിൽ പറയുന്നു.ഇതിനു പിന്നാലെ  താരത്തിന്റെ പോസ്റ്റിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ലിവർ ഡോക്ടർ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ഡോക്ടർ സിറിയക് അബി ഫിലിപ്സ്.നയൻതാരയുടെ വാദങ്ങൾ തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. 80 ലക്ഷത്തിന് മുകളിൽ വരുന്ന ഫോളോവേഴ്സിനെ നയൻതാര തെറ്റിദ്ധരിപ്പിച്ചെന്ന് ഈ ലിവർ  ഡോക്ടർ പറയുന്നു

ചെമ്പരത്തി പൂവിന്റെ ചായ സ്വാദുള്ളതാണെന്നാണ് പറഞ്ഞതെങ്കിൽ കുഴപ്പമില്ല, എന്നാൽ ഈ ചായ കൊണ്ട് ഇത്രയും ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ടെന്ന വാദം അറിവില്ലായ്മ കൊണ്ടാണെന്ന് ഡോക്ടർ പറയുന്നു, നയൻതാര പറഞ്ഞ ആരോഗ്യ ഗുണങ്ങളൊന്നും ഇതിൽ  ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഹൈബിസ്കസ് മക്രാന്തസിൽ നിന്ന് വ്യത്യസ്തമായി, ഹൈബിസ്കസ് സബ്ദരിഫ എന്ന പ്രത്യേക തരം ഹൈബിസ്കസിന് തെളിയിക്കപ്പെട്ട ആരോഗ്യ ആനുകൂല്യങ്ങൾ ഇല്ല, ആയുർവേദത്തെ ഉദ്ധരിച്ച് നയൻതാര ഈ അവകാശവാദങ്ങൾക്ക് അടിസ്ഥാനമായി ഉപയോഗിച്ചു , ആയുർവേദം കപടശാസ്ത്രപരമായ മാലിന്യമാണ്, ചൂടും തണുപ്പും  ഭക്ഷണ തത്വം ഭക്ഷണത്തെയും പോഷകാഹാരത്തെയും കുറിച്ചുള്ള അസംബന്ധവും അശാസ്ത്രീയവുമായ സിദ്ധാന്തമാണ്, അദ്ദേഹം കുറിക്കുന്നു. തന്റെ സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റിനുള്ള പ്രൊമോഷൻ ആയാണ് നയൻതാരയുടെ പോസ്റ്റെന്നും ഡോക്ടർ വാദിക്കുന്നു. ഈ ന്യൂട്രീഷനിസ്റ്റിനെയും ഡോക്ടർ വിമർശിക്കുന്നുണ്ട്. വിമർശനം ചർച്ചയായതോടെ നയൻതാര പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്